സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് വീണ്ടും തരംഗമാകാന്‍ ഒരുങ്ങി ജിയോ, ‘ജിയോ ഫോണ്‍ 2’ എത്തി

കൊച്ചി:സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് തരംഗമാകാന്‍ വീണ്ടും ജിയോ എത്തി. ജിയോ ഫോണിന്റെ പുതുക്കിയ പതിപ്പിനെ ഇന്ന് നടന്ന റിലയന്‍സ് AGM 2018ല്‍ അവതരിപ്പിച്ചിരിക്കുകയാണ് ജിയോ. ‘ജിയോ ഫോണ്‍ ‘ എന്ന പേരില്‍ കേവലം 2,999 രൂപയ്ക്കാണ് ഈ ഫോണ്‍ അവതരിച്ചിരിക്കുന്നത്. പഴയ ബ്ലാക്ക്‌ബെറി ഫോണുകളുടെ മാതൃകയിലാണ് അവതരണം.ആദ്യ മോഡലിലുള്ളതിനേക്കാള്‍ അധികം ഫീച്ചറുകളാണ് ജിയോ ഫോണ്‍ രണ്ടാമനില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഫേസ്ബുക്ക്, വാട്‌സാപ്പ്, യുട്യൂബ് എന്നിവ പോലുള്ള സേവനങ്ങള്‍ ജിയോ ഫോണ്‍ 2 ല്‍ ലഭ്യമായിരിക്കും. KAI OSന്റെ പുതിയ വേര്‍ഷനിലാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഓഗസ്റ്റ് 15 മുതലാണ് ജിയോ ഫോണ്‍ 2 വിപണിയില്‍ ലഭ്യമാവുക.

മണ്‍സൂണ്‍ ഹങ്കാമ ഓഫര്‍ കൂടി ഇതോടൊപ്പം ജിയോ ലഭ്യമാക്കിയിട്ടുണ്ട്. പഴയ ജിയോ ഫോണ്‍ മാറ്റി പുതിയ ഫോണ്‍ വാങ്ങാനുള്ള സൗകര്യമാണ് ഇതുവഴി ലഭ്യമാക്കിയിരിക്കുന്നത്. കൂടുതല്‍ സവിശേഷതകള്‍ അറിയാം.2.4 ഇഞ്ച് ഡിസ്‌പ്ലെ,512ങആ റാം 4ഏആ സ്റ്റോറേജ് 2ങജ റിയര്‍ ക്യാമറവിജിഎ ഫ്രണ്ട് ക്യാമറ,2,000ാഅവ ബാറ്ററി

SHARE