രാജിവയ്ക്കുന്നതിനെ കുറിച്ച് മഞ്ജുവിന്റെ പ്രതികരണം

നടന്‍ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കാന്‍ തീരുമാനിച്ചതിനു പിന്നാലെ മലയാള സിനിമാ ആരാധകരെ ഞെട്ടിച്ച സംഭവമായിരുന്നു മഞ്ജുവാര്യര്‍ ഡബ്ല്യൂസിസിയില്‍നിന്ന് രാജിവച്ചുവെന്ന വാര്‍ത്ത. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ മറുപടിയുമായി മഞ്ജു വാര്യര്‍ എത്തിയിരിക്കുന്നത്. താന്‍ ഡബ്ലുസിസിയില്‍ നിന്നും രാജി വെയ്ക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലെന്ന് മഞ്ജു വാര്യര്‍ വ്യക്തമാക്കി. വിമണ്‍ ഇന്‍ സിനിമാ കളക്ടീവില്‍ നിന്നും മഞ്ജു വാര്യര്‍ രാജിവെച്ചന്ന് തെറ്റായ പ്രചാരണമാണ് നടക്കുന്നത്. വളരെ തെറ്റായ പ്രചരണമാണ് നടക്കുന്നതെന്നും രാജിയെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലെന്നും മഞ്ജുവിനോട് അടുത്ത വൃത്തങ്ങളും അറിയിച്ചു.

ഒരു അവാര്‍ഡ് നിശയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് വിദേശത്താണ് മഞ്ജു ഇപ്പോള്‍. ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് നാലു നടിമാര്‍ സംഘടനയില്‍ നിന്നും രാജിവെച്ചത് മുതല്‍ മഞ്ജു മൗനം പാലിക്കുകയായിരുന്നു. മഞ്ജുവിന്റെ ഈ മൗനമാണ് രാജി വാര്‍ത്തയില്‍ കൊണ്ടെത്തിച്ചത്.

മഞ്ജുവിന്റെ മൗനം ഡബ്ലൂസിസിയിലെ മറ്റ് അംഗങ്ങളുമായുള്ള അഭിപ്രായ വ്യത്യാസം കൊണ്ടാണെന്നും അതുകൊണ്ട് ആ സംഘടനയില്‍ നിന്നും രാജി വെച്ചു എന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. സിനിമാ കളക്ടീവിലെ പൊട്ടിത്തെറിയെ തുടര്‍ന്ന് മഞ്ജു വാര്യര്‍ രാജിവെച്ചെന്നും നിലവിലെ അമ്മയിലെ പ്രസിഡന്റ് മോഹന്‍ലാലിനെ രാജിക്കാര്യം അറിയിച്ചെന്നുമായിരുന്നു പ്രചരണം. എന്നാല്‍ ഈ പ്രചരണത്തെ കുറിച്ച് അറിയില്ലെന്ന് മഞ്ജുവിന്റെ അടുത്ത സുഹൃത്തുക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
അതിനിടെ അമ്മ നിര്‍വാഹക സമിതിയോഗം ജൂലായ് 19ന് ചേരാന്‍ തീരുമാനിച്ചിരിക്കുകാണ്. ഡബ്ല്യൂസിസി അംഗങ്ങളുമായി ചര്‍ച്ചയ്ക്കും അമ്മ തീരുമാനിച്ചിട്ടുണ്ട്. ഇൗ മീറ്റിങ്ങില്‍ രണ്ടുവിഭാഗങ്ങളുടെയും തീരുമാനം എന്താകുമെന്നാണ് ഇപ്പോള്‍ ഏവരും ഉറ്റുനോക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular