സിനിമ കാണുന്ന സ്ത്രീക്ക് താന്‍ അപമാനിക്കപ്പെട്ടതായി തോന്നുന്നുവെങ്കില്‍ അത് എന്റെ തെറ്റ് തന്നെയാണ്: രഞ്ജി പണിക്കര്‍

നീ വെറും പെണ്ണാണ് എന്നൊക്കെ പല സിനിമകള്‍ക്കും വേണ്ടി എഴുതിയ സംഭാഷണങ്ങളില്‍ ഇപ്പോള്‍ ദുഖമുണ്ടെന്ന് രഞ്ജി പണിക്കര്‍. സിനിമയ്ക്കായിട്ടാണ് അന്ന് അതൊക്കെ എഴുതിയത്. കിങിലെ മമ്മൂട്ടിയുടെ ഡയലോഗ് എഴുതുമ്പോള്‍ കയ്യടി മാത്രമായിരുന്നു മനസ്സില്‍. ഇപ്പോള്‍ അതിലെനിക്ക് പശ്ചാത്താപമുണ്ട്. ഇന്ന് സംഭാഷണമെഴുതുകയാണെങ്കില്‍ ഇത്തരത്തിലുള്ള ഭാഷ ഉപയോഗിക്കില്ലെന്നും രഞ്ജി പണിക്കര്‍ ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

തീയേറ്ററിനുള്ളില്‍ ഒരു ആള്‍ക്കൂട്ടത്തിലിരുന്ന് ഈ സിനിമ കാണുന്ന സ്ത്രീക്ക് താന്‍ അപമാനിക്കപ്പെട്ടതായി തോന്നുന്നുവെങ്കില്‍ അത് എന്റെ തെറ്റ് തന്നെയാണ്. എന്നാല്‍ അക്കാര്യം വളരെ വൈകിയാണ് തിരിച്ചറിഞ്ഞത്. കരുതികൂട്ടി അത്തരം സംഭാഷണങ്ങള്‍ തിരുകികയറ്റിയതൊന്നുമല്ല. അത്തരം ഡയലോഗുകള്‍ കേട്ട് കയ്യടിച്ചവര്‍ക്കു പോലും അതിനുള്ളിലെ ശരികേട് മനസ്സിലായി. അതുകൂടാതെ ധാരാളം ജാതീയമായ പരാമര്‍ശങ്ങളും ഞാനെഴുതിയ സംഭാഷണങ്ങളില്‍ കടന്നുവന്നിട്ടുണ്ട്.

ചെമ്മാന്‍, ചെരുപ്പുകുത്തി, അണ്ടന്‍, അടകോടന്‍ തുടങ്ങിയ വാക്കുകളൊക്കെ സിനിമകളില്‍ കടന്നുവന്നിട്ടുണ്ട്. അത് ആളുകളെ വേദനിപ്പിക്കും എന്ന് പിന്നീടാണ് മനസിലായത്. പിന്നെ അത്തരം വാക്കുകള്‍ ഉപയോഗിച്ചിട്ടില്ല. സമൂഹത്തില്‍ നിലനില്‍ക്കുന്ന ലിംഗ, ജാതി വേര്‍തിരിവിലൊന്നും വിശ്വസിക്കുന്നയാളല്ല താനെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular