മെസിയാണോ റൊണാള്‍ഡോയാണോ മിടുക്കന്‍; തര്‍ക്കം മൂത്ത് ദമ്പതികള്‍ വിവാഹ മോചനത്തിന്!!!

അര്‍ജന്റീനയും പോര്‍ച്ചുഗലും ലോകകപ്പില്‍ നിന്ന് പുറത്തായെങ്കിലും മെസിയുടേയും റൊണാള്‍ഡോയുടേയും താരപ്രഭയ്ക്ക് ഇപ്പോഴും മങ്ങലേറ്റിട്ടില്ല. മെസിയാണോ റൊണാള്‍ഡോയാണോ മികച്ചത് എന്ന് ലോകമെങ്ങുമുള്ള ഫുട്ബോള്‍ പ്രേമികള്‍ നിരന്തരം ഉയര്‍ത്തുന്ന ചോദ്യമാണ്. എന്നാല്‍, ഫുട്ബോള്‍ പ്രണയം റഷ്യയിലെ ദമ്പതികളുടെ ജീവിതത്തെ തന്നെ ബാധിച്ചിരിക്കുകയാണ്.

ആര്‍സനും ഭാര്യ ല്യുദ്മിലയുമാണ് അതിരു വിട്ട തര്‍ക്കത്തിലേര്‍പ്പെട്ടത്. നൈജീരിയക്കെതിരെ മെസി നേടിയ മനോഹര ഗോളോടെയായിരുന്നു കലഹത്തിന്റെ തുടക്കം. ഗോള്‍ നേടിയതതോടെ ആര്‍സന്‍ മതിമറന്ന് ആഘോഷിക്കാന്‍ തുടങ്ങി. ഇത് കണ്ട് സഹിക്കാനാകാതെ ഭാര്യ പരിഹസിക്കാന്‍ തുടങ്ങി. കളിയാക്കല്‍ ക്രമേണ കലഹത്തിലേക്ക് വഴിമാറി. ഇതോടെ തൊട്ടടുത്ത ദിവസം രാവിലെ തന്നെ ഭര്‍ത്താവ് കോടതിയില്‍ വിവാഹമോചനത്തിനു കേസ് ഫയല്‍ ചെയ്യുകയായിരുന്നു.

ടൂര്‍ണമെന്റ് തുടങ്ങിയപ്പോള്‍ മുതല്‍ തന്റെ ഭാര്യ മെസിയെ പരിഹസിക്കുകയാണെന്നും ഒരു പെനല്‍റ്റി പോലും ഗോളാക്കി മാറ്റാന്‍ സാധിച്ചില്ലെന്നും ല്യുദ്മില പറഞ്ഞെന്നും ആര്‍സന്‍ വിശദീകരിച്ചു. റൊണാള്‍ഡോയെ എപ്പോഴും പുകഴ്ത്തി സംസാരിക്കുകയും ചെയ്യും. മെസിയേക്കാള്‍ മിടുക്കന്‍ റൊണാള്‍ഡോയാണെന്നും അവര്‍ വാദിച്ചു. ഇതോടെ തനിക്കു നിയന്ത്രണം നഷ്ടമായെന്നും അവളെ പിരിയാന്‍ തീരുമാനിക്കുകയുമായിരുന്നെന്നും ആര്‍സന്‍ പറഞ്ഞു.

അതേസമയം, ദമ്പതികളുടെ മാതൃരാജ്യം റഷ്യയാണ് എന്നതാണ് കൗതുകം ജനിപ്പിക്കുന്നത്. 2002 ലോകകപ്പിനിടെ ഒരു ബാറില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയതതും വിവാഹിതരായതും. റഷ്യന്‍ മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിരിക്കുന്നത്.

SHARE