ആദ്യം ഗുഡ്‌നൈറ്റ് മെസേജുകള്‍; പിന്നീട് സെക്‌സ് ദൃശ്യങ്ങള്‍!!! വീട്ടമ്മയെ സമൂഹമാധ്യമങ്ങള്‍ വഴി ശല്യപ്പെടുത്തിയ യുവാവിനെ പോലീസ് പൊക്കി

പൊന്‍കുന്നം: വീട്ടമ്മയ്ക്ക് സമൂഹമാധ്യമങ്ങള്‍ വഴി സെക്സ് ദൃശ്യങ്ങള്‍ അയച്ച് ശല്യം ചെയ്ത പ്രതിയെ പോലീസ് പിടികൂടി. സാമൂഹ്യമാധ്യമം വഴി പരിചയപ്പെട്ട യുവാവ് ആദ്യം ഗുഡ്നൈറ്റ് സന്ദേശമാണ് അയച്ചു തുടങ്ങിയത്. ഒടുവില്‍ അത് സെക്സ് ദൃശ്യങ്ങളിലേക്ക് കടക്കുകയായിരിന്നു. പലതവണ വീട്ടമ്മ ഇയാളെ വിലക്കിയെങ്കിലും ഇയാള്‍ ഇത് തുടര്‍ന്നുകൊണ്ടേയിരുന്നു. ശല്യം സഹിക്കാനാകാതെ പൊന്‍കുന്നം സ്വദേശിയായ വീട്ടമ്മ ഇയാളുടെ നമ്പര്‍ ബ്ലോക്ക് ചെയ്തു. ഇതോടെ ഇയാള്‍ മറ്റൊരു നമ്പറില്‍ നിന്ന് ശല്യം തുടര്‍ന്ന്.

ശല്യം അതിരുവിട്ടതോടെ വീട്ടമ്മ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് വയനാട് സുല്‍ത്താന്‍ബെത്തേരി സ്വദേശി നെന്മേനി ചുള്ളിയോട് ആലപ്പാറ ഇളമ്പാശ്ശേരി റോയി ഏബ്രഹാമിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരിന്നു. അതേസമയം സ്ത്രീകള്‍ക്ക് അശ്ളീല സന്ദേശം അയച്ച് ശല്യം ചെയ്യുന്നത് ഇയാളുടെ പതിവ് നടപടിയായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തിയുടെ പേരില്‍ കണ്ണൂര്‍ ജില്ലയില്‍ ഇയാള്‍ക്കെതിരേ മുന്‍പും കേസുണ്ടായിട്ടുണ്ട്. ഇതിന് ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുള്ളയാളാണ് റോയി ഏബ്രഹാം. പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്.

Similar Articles

Comments

Advertismentspot_img

Most Popular