സിനിമയെ കടത്തിവെട്ടുന്ന രീതിയില്‍ ലാലിന്റെ മകളുടെ വിവാഹ വീഡിയോ…

നടനും നിര്‍മാതാവും സംവിധായകനുമായ ലാലിന്റെ മകളുടെ വിവാഹ വീഡിയോ യുട്യൂബില്‍ തരംഗമാകുന്നു. തമിഴ്‌നാട് ഗ്രാമത്തിലും മറ്റും നടക്കുന്ന ഡപ്പാംകൂത്തും തമിഴ് ഗ്രാമത്തിന്റെ സെറ്റപ്പും തമിഴ് രീതിയിലുള്ള വേഷങ്ങളും അണിഞ്ഞാണ് എല്ലാവരുമെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ അന്ന് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോള്‍ ഇതിന്റെ വീഡിയോ എത്തിയിരിക്കുന്നു.
ലാലും മകളും മകനും എല്ലാവരും തമിഴ്‌രീതിയിലുള്ള വസ്ത്രങ്ങളിലാണ് എത്തിയിരിക്കുന്നത്. വധു മോണിക്ക ചുവപ്പ് ചേലയും മല്ലിപ്പൂവും അണിഞ്ഞ് തനി തമിഴ്‌പൊണ്‍കൊടിയുടെ ചേലിലും. ഒപ്പം അടിച്ചുപൊളി തമിഴ്ഗാനങ്ങളും ചുവടുവെച്ച് വധുവും കുടുംബാംഗങ്ങളും.

വരന്റെ കൂട്ടര്‍ മറ്റൊരു തീം ആയിരുന്നു വിവാഹത്തലേന്ന് തിരഞ്ഞെടുത്തത്. നാടന്‍ ശൈലിയില്‍ ചെണ്ടകൊട്ടും മേളവുമായി ഇവരും ചടങ്ങ് കേമമാക്കി. വിവാഹത്തിനായി ഒരുങ്ങുന്ന മോണിക്കയുടെ മേക്കോവര്‍ വിഡിയോയും ശ്രദ്ധേയമായി. ആഡംബരപൂര്‍ണമായ വിവാഹക്ഷണക്കത്ത് ആണ് മോണിക്കയുടെയും അലന്റെയും വിവാഹത്തിന് തയ്യാറാക്കിയത്. ജനുവരി 27നായിരുന്നു വിവാഹം.

SHARE