നായകന്മാര്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ നിരവധി പ്രൊജക്ടുകള്‍ നഷ്ടമായി!!! ചില സംവിധായകര്‍ പുലര്‍ച്ചെ പോലും റൂമിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് നടി

ബോളിവുഡിലെ കാസ്റ്റിംഗ് കൗച്ച് വിവാദം അവസാനിക്കുന്നില്ല. നിരവധി നടിമാരാണ് തങ്ങള്‍ക്ക് നേരിട്ട കാസ്റ്റിംഗ് കൗച്ച് ദുരനുഭവങ്ങളെക്കുറിച്ചുള്ള തുറന്നുപറച്ചിലുകളുമായി ഇതിനോടകം രംഗത്ത് വന്നത്. ഇപ്പോഴിതാ തനിക്കും ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് നായിക മല്ലിക ഷെരാവത്. പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് നായകന്മാര്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ തനിക്ക് സിനിമകള്‍ നഷ്ടമായിട്ടുണ്ടെന്ന് നടി തുറന്നുപറഞ്ഞത്.

സ്‌ക്രീനിലെ കഥാപാത്രങ്ങളെ കണ്ട് എളുപ്പത്തില്‍ വഴങ്ങുന്നവളാണെന്ന് കരുതിയാണ് സിനിമാ സംവിധായകരും സഹതാരങ്ങളും ഉള്‍പ്പടെയുള്ളവര്‍ തന്നെ സമീപിച്ചതെന്ന് മല്ലിക പറയുന്നു. ‘ചെറിയ വസ്ത്രം ധരിച്ചെത്തുകയും സ്‌ക്രീനില്‍ ചുംബിക്കുകയും ചെയ്താല്‍ അവളെ ദുര്‍നടപ്പുകാരിയായി മുദ്രകുത്തും. ഇത് കണ്ട് പുരുഷന്മാര്‍ സ്വാതന്ത്ര്യമെടുക്കും. ഇത് എനിക്കും സംഭവിച്ചിട്ടുണ്ട്. സ്‌ക്രീനില്‍ ചെയ്യുന്നപോലെ എന്നോട് അടുത്ത് ഇടപഴകാന്‍ നിനക്ക് കഴിയില്ലേ എന്ന് നായകന്മാര്‍ ചോദിച്ചിട്ടുണ്ട്.

സ്‌ക്രീനില്‍ ചെയ്യുന്ന കാര്യം ജീവിതത്തില്‍ സ്വകാര്യമായി ചെയ്താല്‍ എന്താണ് കുഴപ്പമെന്ന് അവര്‍ ചോദിച്ചു. സമ്മതിക്കാതെ വന്നപ്പോള്‍ നായകന്മാരുടെ അപ്രീതി കൊണ്ട് നിരവധി പ്രൊജക്റ്റുകളില്‍ നിന്ന് എന്നെ നീക്കിയിട്ടുണ്ട്. ഇത് നമ്മുടെ സമൂഹത്തിന്റെ പ്രതിഫലനമാണ്. സ്ത്രീകളെ രാജ്യത്ത് എങ്ങനെയാണ് കണക്കാക്കുന്നതെന്ന് ഇതില്‍ നിന്ന് മനസിലാക്കാം.

ആളുകള്‍ എന്നെ മുന്‍വിധിയോടെ കാണുന്നതില്‍ ഞാന്‍ അസ്വസ്ഥയായിരുന്നു. എന്റെ കഷ്ടപ്പാടും പോരാട്ടവുമൊന്നും ആരും കണ്ടില്ല എത്രത്തോളം ചുംബനരംഗങ്ങളിലാണ് ഞാന്‍ അഭിനയിച്ചത് എന്ന് മാത്രമാണ് കണക്കാക്കിയത്. അതെന്നെ വല്ലാതെ അസ്വസ്ഥയാക്കാറുണ്ട്. കാരണം എനിക്ക് ഏറെ ചെയ്യാനുണ്ട്. പക്ഷേ എന്റെ ആയൊരു ഭാഗം മാത്രമാണ് എന്നും ചൂണ്ടിക്കാട്ടിയത്. അതുകൊണ്ട് ഞാന്‍ ഒരുപാട് അനുഭവിച്ചിട്ടുണ്ട്.

ചില സംവിധായകര്‍ പുലര്‍ച്ചെ പോലും എന്നെ മുറിയിലേക്ക് ക്ഷണിച്ചിരുന്നു. പക്ഷേ ഇതിനെക്കുറിച്ചെല്ലാം തുറന്നു പറയാന്‍ എനിക്ക് പേടിയായിരുന്നു. കാരണം എല്ലാവരും എന്നെ കുറ്റപ്പെടുത്തും എന്ന പേടിയായിരുന്നു. ഇരകളെ കുറ്റപ്പെടുത്തുന്ന അവസ്ഥ നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്.’-മല്ലിക പറയുന്നു .2004 ല്‍ പുറത്തിറങ്ങിയ മര്‍ഡര്‍ എന്ന ചിത്രത്തിലൂടെയാണ് മല്ലിക ബോളിവുഡില്‍ തരംഗമാകുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular