തിരുവനന്തപുരത്ത് സിപിഎം-എസ്ഡിപിഐ സംഘര്‍ഷം, പൊലീസ് വാഹനം തകര്‍ത്തു: ലാത്തിചാര്‍ജ്

തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയതിന് പിന്നാലെ സംസ്ഥാനത്ത് സിപിഎം-എസ്ഡിപിഐ സംഘര്‍ഷം മുറുകുന്നു. തിരുവനന്തപുരം കരമനയില്‍ സിപിഎം-എസ്ഡിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിചാര്‍ജ് നടത്തി. പൊലീസ് വാഹനത്തിന് നേരെ കല്ലേറുണ്ടായി. സംഭവസ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുകയാണ്.

ഞായറാഴ്ച രാത്രി പന്ത്രണ്ടരയോടെയായിരുന്നു എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവും മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥിയുമായ അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയത്. ചുമരെഴുത്തുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കത്തിനിടയിലായിരുന്നു അഭിമന്യുവിനെയും സുഹൃത്തുക്കളേയും ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ആക്രമിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്.

SHARE