മെക്സിക്കോയെ എതിരില്ലാത്ത രണ്ടുഗോളിന് തോല്‍പിച്ച് ബ്രസീല്‍ ക്വാര്‍ട്ടറില്‍

മോസ്‌ക്കോ: നിര്‍ണായക പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ മെക്സിക്കോയെ ബ്രസീല്‍ പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ടുഗോളിനായിരുന്നു ബ്രസീലിന്റെ വിജയം. 87 -ാം മിനിറ്റില്‍ ഫെര്‍മിനോയാണ് ബ്രസീലിന്റെ രണ്ടാമത്തെ ഗോള്‍ നേടിയത്. നെയ്മറിന്റെ പാസ് ഫെര്‍മിനോ അനായാസം മെക്സിക്കന്‍ വലയിലാക്കി.

ആദ്യപകുതിയിലെ ഗോള്‍ രഹിത സമനിലയ്ക്ക് പിന്നാലെ മിനിറ്റുകള്‍ക്കകം ബ്രസീല്‍ മുന്നിലെത്തി. 51 -ാം മിനിറ്റില്‍ നെയ്മറാണ് ബ്രസീലിന്റെ ആദ്യ ഗോള്‍ നേ്ടിയത്. തുടര്‍ച്ചയായി മെക്സിക്കന്‍ പ്രതിരോധനിരയെ പരീക്ഷിച്ച ശേഷമായിരുന്നു ബ്രസീല്‍ ഗോള്‍ വല ചലിപ്പിച്ചത്.

67 -ാം മിനിറ്റില്‍ ആദ്യ പകുതിയില്‍ നിന്നും മെക്സിക്കന്‍ ഗോള്‍ മുഖം ലക്ഷ്യമാക്കി കുതിച്ച മില്ല്യാന്‍ പെനാല്‍റ്റി ബോക്സിന് മുന്‍പില്‍ വെച്ച് നല്‍കിയ പാസ് ഗോളാക്കി മാറ്റാന്‍ നെയ്മറിന് സാധിച്ചില്ല. ഗോള്‍ പോസ്റ്റിനെ തൊട്ടുരുമി ബോള്‍ നീങ്ങുന്നതാണ് കണ്ടത്.

രണ്ടാം പകുതിയുടെ തുടക്കം മുതല്‍ മെക്സിക്കന്‍ ഗോള്‍മുഖത്ത് ബ്രസീല്‍ മുന്നേറ്റനിര കുതിച്ചുപായുന്നതാണ് കണ്ടത്. 59-ാം മിനിറ്റില്‍ പോളിഞ്ഞോ ഗോള്‍ ലക്ഷ്യമാക്കി ഉതിര്‍ത്ത ഷോട്ട് മെക്സിക്കന്‍ 13-ാം നമ്പര്‍ ഗോളി തട്ടിയകറ്റി. തുടര്‍ച്ചയായി മെക്സിക്കോയുടെ രക്ഷകനായി വല കാക്കുന്ന ഗില്ലര്‍മോ ഒച്ചോവായെയാണ് കളത്തില്‍ കണ്ടത്.

24-ാം മിനിറ്റിന് ശേഷം കളം പിടിക്കുന്ന ബ്രസീല്‍ ടീമിനെയാണ് ദൃശ്യമായത്. മെക്സിക്കന്‍ പ്രതിരോധനിരയുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുന്ന നിരവധി മുന്നേറ്റങ്ങളാണ് ബ്രസീല്‍ നടത്തിയത്. അതുവരെ ബ്രസീല്‍ ഗോള്‍മുഖത്ത് മെക്സിക്കന്‍ ടീം വലിയ ഭീഷണിയാണ് ഉയര്‍ത്തിയത്.

24-ാം മിനിറ്റിന്റെ തുടക്കത്തില്‍ മെക്സിക്കന്‍ പ്രതിരോധനിരയെ വെട്ടിമാറ്റി നെയ്മര്‍ ഗോള്‍മുഖം ലക്ഷ്യമാക്കി ഷോട്ട് ഉതിര്‍ത്തുവെങ്കിലും ഗോളി തട്ടിയകറ്റി. തുടര്‍ന്ന് ഏതാനും മിനിറ്റിനുകളില്‍ ബ്രസീല്‍ മുന്നേറ്റനിരയുടെ കാലുകളില്‍ പന്തുരുളുന്ന കാഴ്ചയാണ് കണ്ടത്. നെയ്മര്‍- കുടീഞ്ഞോ ദ്വയമാണ് ഏറ്റവുമധികം തവണ മെക്സിക്കന്‍ പ്രതിരോധ നിരയെ പരീക്ഷിച്ചത്. 39-ാം മിനിറ്റില്‍ ബ്രസീലിന് ലഭിച്ച ഫ്രീകിക്കും പാഴായി പോയി. നെയ്മര്‍ ഉതിര്‍ത്ത ഷോട്ട് ഗോള്‍ പോസ്റ്റിന്റെ മുകളിലുടെ പുറത്തേയ്ക്ക് പോയി.

Similar Articles

Comments

Advertismentspot_img

Most Popular