മെക്സിക്കന്‍ തീരത്ത് നെയ്മര്‍ കൊടുംങ്കാറ്റ്, ബ്രസീല്‍ മുന്നില്‍

മോസ്‌ക്കോ: നിര്‍ണായക പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന്റെ ആദ്യപകുതിയിലെ ഗോള്‍ രഹിത സമനിലയ്ക്ക് പിന്നാലെ മിനിറ്റുകള്‍ക്കകം ബ്രസീല്‍ മുന്നില്‍. രണ്ടാം പകുതിയുടെ 51 -ാം മിനിറ്റില്‍ നെയ്മറാണ് ബ്രസീലിന്റെ ആദ്യ ഗോള്‍ നേ്ടിയത്. തുടര്‍ച്ചയായി മെക്സിക്കന്‍ പ്രതിരോധനിരയെ പരീക്ഷിച്ച ശേഷമായിരുന്നു ബ്രസീല്‍ ഗോള്‍ വല ചലിപ്പിച്ചത്.

24-ാം മിനിറ്റിന് ശേഷം കളം പിടിക്കുന്ന ബ്രസീല്‍ ടീമിനെയാണ് ദൃശ്യമായത്. മെക്സിക്കന്‍ പ്രതിരോധനിരയുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുന്ന നിരവധി മുന്നേറ്റങ്ങളാണ് ബ്രസീല്‍ നടത്തിയത്. അതുവരെ ബ്രസീല്‍ ഗോള്‍മുഖത്ത് മെക്സിക്കന്‍ ടീം വലിയ ഭീഷണിയാണ് ഉയര്‍ത്തിയത്.

24-ാം മിനിറ്റിന്റെ തുടക്കത്തില്‍ മെക്സിക്കന്‍ പ്രതിരോധനിരയെ വെട്ടിമാറ്റി നെയ്മര്‍ ഗോള്‍മുഖം ലക്ഷ്യമാക്കി ഷോട്ട് ഉതിര്‍ത്തുവെങ്കിലും ഗോളി തട്ടിയകറ്റി. തുടര്‍ന്ന് ഏതാനും മിനിറ്റിനുകളില്‍ ബ്രസീല്‍ മുന്നേറ്റനിരയുടെ കാലുകളില്‍ പന്തുരുളുന്ന കാഴ്ചയാണ് കണ്ടത്. നെയ്മര്‍- കുടീഞ്ഞോ ദ്വയമാണ് ഏറ്റവുമധികം തവണ മെക്സിക്കന്‍ പ്രതിരോധ നിരയെ പരീക്ഷിച്ചത്. 39-ാം മിനിറ്റില്‍ ബ്രസീലിന് ലഭിച്ച ഫ്രീകിക്കും പാഴായി പോയി. നെയ്മര്‍ ഉതിര്‍ത്ത ഷോട്ട് ഗോള്‍ പോസ്റ്റിന്റെ മുകളിലുടെ പുറത്തേയ്ക്ക് പോയി.

ആദ്യ ഇലവനില്‍ ഫുള്‍ബാക്ക് മാര്‍സെലോ ഇല്ലാതായാണ് ബ്രസീല്‍ ഇന്ന് കളത്തില്‍ ഇറങ്ങിയത്. കഴിഞ്ഞ മത്സരത്തിനിടെ പരിക്കേറ്റ മാര്‍സെലോയ്ക്ക് പകരം ഫിലിപ്പെ ലൂയിസ് ആണ് ആദ്യ ഇലവനില്‍ എത്തിയത്. കഴിഞ്ഞ മത്സരത്തില്‍ നിന്നുള്ള ഏക മാറ്റവും ഇതാണ്. തിയാഗോ സില്‍വയാണ് ഇന്ന് ബ്രസീലിനെ നയിക്കുന്നത്. അവസാന ആറു ലോകകപ്പിലും പ്രീക്വാര്‍ട്ടറില്‍ തോറ്റ ചരിത്രമുള്ള മെക്സിക്കോ ഇന്ന് മികച്ച ലൈനപ്പുമായാണ് ഇറങ്ങിയത്.

Similar Articles

Comments

Advertismentspot_img

Most Popular