മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അമ്മയുടെ കാമുകന്‍ പീഡിപ്പിച്ചു!!! ഒത്താശ ചെയ്ത് കൊടുത്തത് സ്വന്തം അമ്മ

മലപ്പുറം: മങ്കടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ അമ്മയും കാമുകനും അറസ്റ്റില്‍. അമ്മയുടെ അറിവോടെയാണ് ബലാത്സംഗം നടന്നതെന്ന് പൊലീസ് പറഞ്ഞു. ഒരു വര്‍ഷമായി കുട്ടി ബലാത്സംഗത്തിന് ഇരയായിവരികയായിരുന്നു. ചൈല്‍ഡ് ലൈനാണ് സംഭവം പുറത്തുകൊണ്ടുവന്നത്.

ഓട്ടോറിക്ഷ ഡ്രൈവറായ തിരൂര്‍ക്കാട് സ്വദേശി സുഹൈലാണ് അറസ്റ്റിലായത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ കുട്ടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് കാര്യങ്ങള്‍ പറയുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പൊലീസില്‍ വിവരം അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular