വെട്ടും കുത്തും ശരീരത്തില്‍ മാത്രമല്ല സത്യം പറയുന്നവനെ നിശബ്ദനാക്കാനുള്ള എല്ലാ മാര്‍ഗ്ഗവും അവര്‍ സ്വീകരിക്കും, ഇപ്പോഴത്തെ അവസ്ഥ സങ്കീര്‍ണമെന്ന് ജോയ് മാത്യു

കൊച്ചി: ദിലീപിനെ താരസംഘടനയായ അമ്മ തിരിച്ചെടുത്ത സാഹചാര്യത്തില്‍ പ്രതിഷേധം കത്തിയമരുമ്പോള്‍ അടിയന്തരമായി അമ്മ യോഗം വിളിക്കണമന്ന് ജോയ് മാത്യു. ജനറല്‍ ബോഡി വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ സംഘടനയുടെ പ്രസിഡന്റിനും സെക്രട്ടറിക്കും ജോയ് മാത്യു കത്തയച്ചു. ഇപ്പോഴത്തെ അവസ്ഥ സങ്കീര്‍ണമാണെന്നും സംശയങ്ങള്‍ക്കിടയില്ലാതെ സമൂഹത്തെ നിലപാട് ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും ജോയ് മാത്യു കത്തില്‍ ചൂണ്ടിക്കാട്ടി.

ഇപ്പോള്‍ അമ്മയ്ക്ക് തെറി വിളിക്കുന്ന ചാനലുകളും പത്രങ്ങളും ഇതേ അമ്മയെക്കൊണ്ട് സ്റ്റേജില്‍ പലതും കളിപ്പിക്കുകയും ആ കളി ചാനലില്‍ വരുമ്പോള്‍ അത് കണ്ട് രോമാഞ്ചിതരാകുകയും ചെയ്യുമെന്ന് ജോയ് മാത്യു പറഞ്ഞു.

ഇന്ന് ഇവരെ പൊങ്കാലയിടുന്ന ഇവന്മാരൊക്കെ തന്നെ നാളെ ഇവരുടെ ഫ്ലക്സിനുമേല്‍ പൂമാലയും പട്ടാഭിഷേകവും നടത്തും. ചിലപ്പോ എംഎല്‍എയും എംപിയും വരെ ആക്കിയേക്കുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വിദേശത്ത് ഒരു മികച്ച നടന്റെയോ നടിയുടെയോ അഭിനയ മുഹൂര്‍ത്തങ്ങളാണ് അവര്‍ ്യീൗൗേയല ലും മറ്റും പ്രദര്‍ശിപ്പിക്കുന്നതെങ്കില്‍ നമ്മള്‍ നമ്മുടെ നടീ നടന്മാരുടെ അശ്ലീലങ്ങളോ വീഴ്ചകളോ അല്ലെങ്കില്‍ തുണിമാറിക്കിടക്കുമ്‌ബോള്‍ കാണുന്ന ശരീര ഭാഗങ്ങളോ ആഘോഷമാക്കുന്നു. അതിനാല്‍ ഊച്ചാളി ഷാജിമാരോട് പറയാനുള്ളത് ആദ്യം സ്വന്തം മോന്തമേല്‍ അടച്ചുകെട്ടിയ ജീനി അഴിച്ച് വെച്ച് ചുറ്റും കണ്ണുതുറന്നു നോക്കി പലതും കാണുകയും കേള്‍ക്കുകയും വേണമെന്നും ജോയ് മാത്യു പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ജീനികെട്ടിയ കുതിരകള്‍ ചെയ്യേണ്ടത്

ചില ഊച്ചാളിഷാജിമാര്‍ക്ക് അയാളുടെ തന്നെ പാര്‍ട്ടി നിലപാട് അറിയിക്കാനാണ് ഇത് ഇവിടെ പോസ്റ്റുന്നത്
കാര്യഗൗരവം തിരിച്ചറിഞ്ഞ കാര്‍ട്ടൂണിസ്‌റ് ഗോപീകൃഷ്ണാ നമിച്ചു ,ഇനി ഊച്ചാളിക്കുള്ള മറുപടി:

ജീനികെട്ടിയോടുന്ന കുതിരക്കൂട്ടം പോലെയാണ് പാര്‍ട്ടി അണികള്‍ .
തെക്ക് വടക്ക് നോക്കില്ല കിഴക്കും പടിഞ്ഞാറും കേള്‍ക്കില്ല .
മുകളില്‍ ആകാശമുണ്ടെന്നോ താഴെ മണ്ണിലാണ് നില്‍ക്കുന്നതെന്നോ അറിയുന്നില്ല
അമ്മാതിരി ജീനിയാണ് അണിയിച്ചിരിക്കുന്നത് .

വെട്ടും കുത്തും ശരീരത്തില്‍ മാത്രമല്ല സത്യം പറയുന്നവനെ നിശബ്ദനാക്കാനുള്ള എല്ലാ മാര്‍ഗ്ഗവും അവര്‍ സ്വീകരിക്കും. ആദ്യം സ്വന്തം
മോന്തയില്‍ കെട്ടിയ ജീനി അഴിക്കുക സുഹൃത്തെ
എന്നിട്ട് കണ്ണ് തുറന്നു ചുറ്റും നോക്കുക .
‘അമ്മ ‘ എന്ന സംഘടന കേരളരാഷ്ട്രീയത്തില്‍ നേരിട്ട് ഇടപെടുന്നില്ലെങ്കിലും കേരളരാഷ്ട്രീയത്തിലെ പലരും അമ്മയുടെ താക്കോല്‍ സ്ഥാനത്തിരിക്കുന്നവരായിരിക്കുന്നവരായിട്ടും ഒരക്ഷരം മിണ്ടാതെ പഴം വായില്‍ അടിച്ചു കയറ്റിയ ( സൈബര്‍ സഖാക്കളുടെ പ്രയോഗം )മട്ട് ഇരിക്കുകയും എന്നാല്‍ വിവരമുള്ള എം എ ബേബിയെപ്പോലുള്ള നേതാക്കന്മാര്‍
സ്ത്രീ സുരക്ഷയെപ്പറ്റിയും ‘അമ്മ യില്‍ നടന്ന അരാഷ്ട്രീയ നിലപാടിനെ അപലപിക്കുകയും ചെയ്യുമ്പോള്‍ നാമെന്താണ്
മനസ്സിലാക്കേണ്ടത് ?
തിലകന്‍ എന്ന നടനെ കൊണ്ടു
ചുടു ചോര്‍
വാരിച്ച് പുറത്തുചാടിച്ചപോലെ
ക്ലാസ്സ് ഫോര്‍ ജീവനക്കാരനായ
എന്നെ പുറത്ത് ചാടിച്ച് എന്റെ അന്നം
മുട്ടിക്കാനും നെറികേട് വിളിച്ച് പറയുന്നത് നിര്‍ത്തിക്കാനുമുള്ള
തറ പരിപാടിക്കൊന്നും സൈബര്‍ കോമാളികള്‍
കോപ്പുകൂട്ടണ്ട .
പാവം തിലകന്‍
ചേട്ടനെ കുറച്ച് ചാനലുകാരും ചില
വിപ്ലവപാര്‍ട്ടിക്കാരും
കൂടെ മൂലയ്ക്കിരുത്തി
അടങ്ങിയൊതുങ്ങി പഞ്ചപുശ്ചമടക്കി നില്‍ക്കാന്‍
കഴിയാത്ത സ്വാതന്ത്ര്യ ദാഹിയായ ആ കലാകാരന്‍
ഒരു നാടക ഗ്രൂപ്പ് ഉണ്ടാക്കി പിടിച്ച് നില്‍ക്കാന്‍ നോക്കിയെങ്കിലും
ഒരു
പാര്‍ട്ടിക്കാരനും പിന്തുണച്ചില്ല -കോണ്‍ഗ്രസ്സ്‌കാരനാണെങ്കിലും
രാഷ്ട്രീയ തത്വ ചിന്തകനായ
ചെറിയാന്‍ ഫിലിപ്പിനെപ്പോലും
ഉള്‍ക്കൊള്ളാന്‍
മനസ്സ് കാണിച്ച പാര്‍ട്ടി ചാനല്‍പ്പോലും തിലകനു ചാനലിലെ ഒരു ബഞ്ചിലെങ്കിലും ഇരിക്കാനുള്ള സ്ഥലം പോലും
കൊടുത്തില്ല
അതുകൊണ്ടാണ് ചരിത്രത്തില്‍ നിന്നും പാഠങ്ങള്‍
ഉള്‍കൊള്ളണം
എന്ന് പാവം കാള്‍
മാര്‍ക്‌സ് പറഞ്ഞത് ഞാന്‍ അനുസരിക്കുന്നത് .
(പോരാളികള്‍
കാള്‍ മാര്‍ക്‌സ് എന്ന പേരൊക്കെ കേട്ടിട്ടുണ്ടോ
ആവൊ!)
എം വി ആര്‍ ,ഗൗരിയമ്മ തുടങ്ങിയവരല്ല
പുകച്ചിട്ടും പുറത്ത് ചാടാത്ത വി എസ് ആണ് എനിക്ക് മാതൃക
സംഘടനാക്കാര്യം
സംഘടനക്കകത്ത് ,അതാണതിന്റെ ശരി -നമ്മുടെ പി ബി ഒക്കെ പോലെത്തന്നെ
ഇപ്പോള്‍ ”അമ്മ”ക്ക് വിളിക്കുന്ന ചാനലുകളും
പത്രങ്ങളും ഇതേ
‘അമ്മ” യെക്കൊണ്ട് സ്റ്റേജില്‍ പലതും കളിപ്പിക്കുകയും
ആ കളി ചാനലില്‍ വരുമ്പോള്‍ അത്
കണ്ടു രോമാഞ്ചിതനാകാന്‍ ഈ
ഊച്ചാളി ഷാജിമാര്‍ മുമ്പില്‍ത്തന്നെയുണ്ടാവുകയും ചെയ്യും

താര രാജാക്കന്മാര്‍ക്ക് ഇന്ന് പൊങ്കാലയിടുന്ന ഇവന്മാരൊക്കെത്തന്നെ നാളെ ഇവരുടെ ഫ്ളക്സിനുമേല്‍
പൂമാലയും പാലഭിഷേകവും നടത്തും ,
എം എല്‍ യും
എം പി യുമാക്കും ചിലപ്പോ മന്ത്രി വരെ ആക്കിയെന്നിരിക്കും

80% മലയാളികളും ളശഹാീ ുവലഹശമ എന്ന ഒരു പ്രത്യേക മാനസീക രോഗത്തിന്നടിമകളാണെന്ന്
ഒരു മെഡിക്കല്‍ ജേര്‍ണല്‍ പറയുന്നു;
സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ ( അഭിനയരംഗമാണ് പലര്‍ക്കും ലക്ഷ്യമെങ്കിലും തല്‍ക്കാലം ക്ലാസ് ഫോര്‍ ആയാലും
തൃപ്തനായിരിക്കും )സാധിക്കാനാവാത്തതിന്റെ ളൃൗേെൃമശേീി കൊണ്ടാണ് സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ വീഴ്ച കാത്തിരിക്കുന്നതും അത് ആഘോഷമാക്കുന്നതും
ഉദാഹരണമായി അവര്‍ നിരത്തുന്ന തെളിവുകള്‍ വെച്ച് നോക്കുമ്പോള്‍ അത് ശരിയുമാണ് വിദേശത്ത് ഒരു
മികച്ച നടന്റെയോ നടിയുടെയോ
അഭിനയ മുഹൂര്‍ത്തങ്ങളാണ് അവര്‍
്യീൗൗേയല ലും മറ്റും പ്രദര്ശിപ്പിക്കുന്നതെങ്കില്‍ നമ്മള്‍
നമ്മുടെ നടീ നടന്മാരുടെ അശ്ലീലങ്ങളോ വീഴ്ചകളോ
അല്ലെങ്കില്‍ തുണിമാറിക്കിടക്കുമ്പോള്‍ കാണുന്ന ശരീര ഭാഗങ്ങളോ ആഘോഷമാക്കുന്നു ;
എത്ര കൃത്യമായ നിരീക്ഷണം !

അതിനാല്‍ ഊച്ചാളി ഷാജിമാരോട് പറയാനുള്ളത് ആദ്യം സ്വന്തം മോന്തമേല്‍ അടച്ചുകെട്ടിയ ജീനി അഴിച്ച് വെച്ച്
ചുറ്റും കണ്ണുതുറന്നു നോക്ക്
പലതും കാണ്
പലതും കേള്‍ക്ക്
ആരാന്റെ കുളിമുറിയില്‍ എത്തിനോക്കാതെ
അവനവന്റെ കക്കൂസെങ്കിലും വൃത്തിയാക്കാനെങ്കിലും ശ്രമിക്കൂ…

അതേസമയം, ‘അമ്മ’യോടുള്ള പോരാട്ടത്തിനു മൂര്‍ച്ചകൂട്ടി വനിതാ കൂട്ടായ്മ അംഗങ്ങള്‍ രംഗത്തെത്തിയിരിക്കുകയാണ്. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള പാനലിനെതിരെ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും പിന്തിരിപ്പിച്ചെന്ന ഗുരുതര ആരോപണവുമായി വിമെന്‍ ഇന്‍ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) അംഗങ്ങളായ പത്മപ്രിയയും പാര്‍വതിയും രംഗത്തെത്തി. രണ്ട് അംഗങ്ങള്‍ മത്സരിക്കാന്‍ ഒരുങ്ങിയിരുന്നു. എന്നാല്‍ ഒരു കൂട്ടത്തെ ആരോ മുന്‍കൂട്ടി തിരഞ്ഞെടുക്കുകയായിരുന്നു. മത്സരിക്കാന്‍ ആഗ്രഹിച്ച പാര്‍വതിയെ പിന്തിരിപ്പിച്ചു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പാര്‍വതിയും പത്മപ്രിയയും ‘അമ്മ’യ്ക്കു കത്തയച്ചു.

ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഒരു കൂട്ടം നോമിനികളെ ആരോ മുന്‍കൂട്ടി തിരഞ്ഞെടുത്തുവെന്നും എന്ത് അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടന്നതെന്ന് ഇപ്പോഴും അറിയില്ലെന്നും പാര്‍വതിയും പത്മപ്രിയയും പറയുന്നു. തിരഞ്ഞെടുപ്പ് വേളയില്‍ രാജ്യത്തിനുപുറത്ത് യാത്രയിലായിരിക്കുമെന്ന കാരണത്താല്‍ നോമിനേഷന് അപേക്ഷിക്കുന്നതില്‍നിന്നു തന്നെ പിന്തിരിപ്പിച്ചെന്നാണു പാര്‍വതിയുടെ ആരോപണം. പലരുടേയും നോമിനികളാണ് ഇത്തവണ ജയിച്ചെത്തിയത്. അവരുടെ ധാര്‍മികതയില്‍ സംശയമുണ്ടെന്നും നടിമാര്‍ ആരോപിച്ചു.

ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം വിവാദമായിരുന്നു. തുടര്‍ന്നു റിമ കല്ലിങ്കല്‍, ഭാവന, രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവര്‍ സംഘടനയില്‍നിന്നു രാജിവച്ചു. നടിമാരുടെ രാജിക്കു പിന്നാലെ വിഷയത്തില്‍ പ്രത്യേകയോഗം ഉടന്‍ വിളിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മയിലും ഡബ്ല്യുസിസിയിലും അംഗങ്ങളായ രേവതി, പത്മപ്രിയ, പാര്‍വതി തുടങ്ങിയവര്‍ കത്തയച്ചു. അമ്മയ്‌ക്കെതിരെ വിവിധ മേഖലകളില്‍നിന്ന് വലിയ തോതില്‍ വിമര്‍ശനവുമുയര്‍ന്നു. മോഹന്‍ലാലിന്റെ കോലം കത്തിക്കല്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധങ്ങള്‍ അരങ്ങേറി.

ഇതിനിടെ, രാജിവച്ച നാലു നടിമാര്‍ കുഴപ്പക്കാരാണെന്നും ഇപ്പോഴത്തെ വിവാദങ്ങളില്‍ അമ്മയിലെ അംഗങ്ങളാരും പ്രതികരിക്കേണ്ട കാര്യമില്ലെന്നും പറഞ്ഞു കെ.ബി.ഗണേഷ് കുമാര്‍, അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് അയച്ച ശബ്ദസന്ദേശം പുറത്തുവന്നു. ജനങ്ങളുടെ പിന്തുണ തേടി പ്രവര്‍ത്തിക്കാന്‍ അമ്മ രാഷ്ട്രീയ സംഘടനയല്ല. സിനിമാ പ്രവര്‍ത്തകരുടെ ക്ഷേമത്തിനാണു സംഘടന. രാഷ്ട്രീയക്കാര്‍ അമ്മയ്‌ക്കെതിരെ വിമര്‍ശനം നടത്തുന്നതു കയ്യടി നേടാനാണ്. ഇപ്പോള്‍ അമ്മയ്‌ക്കെതിരെ വരുന്ന വാര്‍ത്തകള്‍ രണ്ടുദിവസം കൊണ്ട് അടങ്ങും. ഇത്തരം ആരോപണങ്ങള്‍ക്കൊന്നും നമ്മളാരും മറുപടി നല്‍കേണ്ട കാര്യമില്ലെന്നും ഗണേഷ് സന്ദേശത്തില്‍ പറയുന്നു.

കഴിഞ്ഞ ജൂണ്‍ 24നാണ് അമ്മ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഭാരവാഹികള്‍ ഇവരാണ്: പ്രസിഡന്റ്- മോഹന്‍ലാല്‍, സെക്രട്ടറി- സിദ്ദിഖ്, വൈസ് പ്രസിഡന്റ്- മുകേഷ്, ഗണേഷ് കുമാര്‍. ജനറല്‍ സെക്രട്ടറി- ഇടവേള ബാബു. എക്സീക്യൂട്ടിവ് അംഗങ്ങള്‍ ഇന്ദ്രന്‍സ്, ബാബുരാജ്, ആസിഫ് അലി, ഹണി റോസ്, അജു വര്‍ഗീസ്, ജയസൂര്യ, രചന നാരായണന്‍കുട്ടി, ശ്വേത മേനോന്‍, മുത്തുമണി, സുധീര്‍ കരമന, ടിനി ടോം, ഉണ്ണി ശിവപാല്‍. 460 അംഗങ്ങളുള്ള സംഘടനയെ 2018 മുതല്‍ 2021 വരെ നയിക്കുന്നത് ഇവരാകും.

Similar Articles

Comments

Advertismentspot_img

Most Popular