സിറോ മലബാര്‍സഭാ വിവാദ ഭൂമിയിടപാടില്‍ കടുത്ത തീരുമാനങ്ങളുമായി ആദായ നികുതി വകുപ്പ്, ഇടനിലക്കാരുടേയും ഭൂമി വിറ്റവരുടേയും ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

കൊച്ചി: സിറോ മലബാര്‍ സഭാ വിവാദ ഭൂമിയിടപാടില്‍ ഇടനിലക്കാരുടെയും ഭൂമി വിറ്റവരുടെയും ബാങ്ക് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചു. എറണാകുളം- അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമിയിടപാടില്‍ ആദായനികുതി വകുപ്പിന്റെ ശക്തമായ ഇടപെടലാണിത്.

ഇടനിലക്കാരുടേയും ഭൂമിവിറ്റവരുടേയും സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയ ശേഷമാണ് ആദായ നികുതി വകുപ്പ് ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത്. ഭൂമി ഇടപാടിന്റെ കണക്കുകളില്‍ പൊരുത്തക്കേടുണ്ടെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തി.ഭൂമി വിറ്റതുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നതിനെപ്പറ്റിയും അന്വേഷിക്കുന്നുണ്ടെന്നാണ് ആദായ നികുതി വകുപ്പ് നല്‍കുന്ന വിവരം.

കോട്ടയത്ത് രണ്ടുവര്‍ഷത്തോളം കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തതായി പരാതി; ആലഞ്ചേരിക്ക് പരാതി നല്‍കിയിട്ടും നടപടിയില്ല; ജലന്ധര്‍ ബിഷപ്പിനെതിരെ കേസെടുത്തു

ഇടനിലക്കാരും ഭൂമി വിറ്റവരും പറയുന്ന കണക്കുകളില്‍ വ്യത്യാസമുണ്ട്. ഈ സാഹചര്യത്തില്‍ റെയ്ഡില്‍ ലഭിച്ച വിവരങ്ങള്‍ ക്രോഡീകരിക്കുകയാണെന്നും ഇതിനു ശേഷമായിരിക്കും സഭാ തലത്തിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയെന്നും ആദായ നികുതി വകുപ്പ് അധികൃതര്‍ അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular