മോഹന്‍ലാലിനു വേണ്ടി വീണ്ടും പാടി എംജി ശ്രീകുമാര്‍, എറ്റുപാടി സുരാജ് വെഞ്ഞാറമൂടും: നീരാളിയിലെ രണ്ടാമത്തെ ഗാനമെത്തി (വിഡിയോ കാണാം)

കൊച്ചി:ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം നീരാളിയിലെ രണ്ടാമത്തെ ഗാനമെത്തി. എംജി ശ്രീകുമാറും സുരാജ് വെഞ്ഞാറമൂടും ശ്യാം പ്രസാദും ചേര്‍ന്ന് ആലപിച്ചരിക്കുന്ന കണ്ണാണേ കണ്ണാളാണേ എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് സ്റ്റീഫന്‍ ദേവസി സംഗീതം പകര്‍ന്നിരിക്കുന്നു.

ബോളിവുഡ് സംവിധായകന്‍ അജോയ്‌സാ വര്‍മ്മയാണ് ചിത്രം സംവിധാനം ചെയുന്നത്. സാജു തോമസിന്റേതാണ് തിരക്കഥ. മൂണ്‍ഷോട്ട് എന്റര്‍ടെയിന്റ്മെന്റിന്റെ ബാനറില്‍ സന്തോഷ് ടി.കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജോണ്‍ തോമസ്, മിബു ജോസ് നെറ്റിക്കാടന്‍ എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. സന്തോഷ് തുണ്ടിയിലാണ് ക്യാമറ.

ജൂലൈ 22നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ജൂണ്‍ 15നായിരുന്നു ആദ്യ റിലീസ് തിയതി. പിന്നീട് ഇത് മാറ്റിവയ്ക്കുകയായിരുന്നു. 33 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മോഹന്‍ലാലിന്റെ നായികയായി നദിയ മൊയ്തു വീണ്ടുമെത്തുന്നെന്ന പ്രത്യേകതയുമുണ്ട് ‘നീരാളി’യ്ക്ക്. നീരാളിയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യയായാണ് നദിയ മൊയ്തു വേഷമിടുന്നത്.

മോഹന്‍ലാലിനൊപ്പം സായി കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, അനുശ്രീ, പാര്‍വ്വതി നായര്‍ തുടങ്ങി നീണ്ട താരനിര തന്നെ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular