അയര്‍ലണ്ട് പോലീസുകാരി വീണു, മലയാളി ആരാധകരുടെ പ്രേമ ഗാനത്തില്‍ !! വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍

ഇന്ത്യ-അയര്‍ലണ്ട് ഒന്നാം ടി20 മത്സരം നടക്കുന്നതിനിടെ താരമായത് മലയാളി ആരാധകര്‍. അയര്‍ലണ്ടിലെ ഡബ്ലിന്‍ സ്റ്റേഡിയത്തില്‍ കൂട്ടമായെത്തിയ മലയാളി ആരാധകര്‍ ചെണ്ടമേളവും മലയാളും പാട്ടുകളുമായി സായിപ്പന്മാരെ മൊത്തം അമ്പരപ്പിക്കുകയായിരുന്നു. മത്സരത്തിനിടെ കളി നിയന്ത്രിക്കാനെത്തിയ പോലീസുകാരി പെണ്‍കുട്ടിയെ മലയാളം പ്രേമ ഗാനം പാടി വീഴ്ത്തുകയും ചെയ്തു ഈ മല്ലൂസ് വരുതന്മാര്‍.

‘ആരോടും പറയരുതീ േപമത്തിന്‍ ജീവരഹസ്യം’ എന്ന മോഹന്‍ലാലിന്റെ ഗാന്ധര്‍വത്തിലെ പാട്ടാണു ചെണ്ടമേളത്തിന്റെ അകമ്പടിയോടു കൂടി മലയാളികള്‍ പാടി തകര്‍ത്തത്. ആദ്യം ഗൗരവത്തിലായിരുന്നെങ്കില്‍ ‘നിന്‍ മിഴികളില്‍ അജ്ഞനമെഴുതാം ഞാന്‍ ഇതു നീ ആരോടും പറയില്ലെങ്കില്‍’ എന്ന വരികള്‍ കേട്ടപ്പോള്‍ പെണ്‍കുട്ടി ചിരി തുടങ്ങി. അതും ചെണ്ടയുെട താളത്തോടു കൂടിയുള്ള മലയാളികളുടെ പാട്ടിന്.

എന്തായാലും സാമൂഹ്യ മാധ്യമങ്ങളില്‍ ഈ വിഡിയോ വൈറലായിരിക്കുകയാണ്. പതിനായിരക്കണക്കിന് ആളുകളാണ് ഇതിനോടകം ഈ ദൃശ്യങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.

ആരോടും പറയരുതേ പ്രേമത്തിന് ജീവരഹസ്യം…

ആരോടും പറയരുതീ പ്രേമത്തിന് ജീവരഹസ്യം… മലയാളികള്‍ക്കിടയില്‍ പെട്ട് പോയ മാദാമ പോലീസുകാരിയ്ക്ക് സംഭവിച്ചത്

Posted by Virat Kohli Fans on Thursday, June 28, 2018

SHARE