എം ഫോണ്‍ സ്ഥാപക ചെയര്‍മാന്‍ എം.എം അഗസ്റ്റിന്‍ അന്തരിച്ചു

വയാനാട്: എം ഫോണ്‍ സ്ഥാപക ചെയര്‍മാന്‍ വഴവറ്റ മുരിങ്ങാനിയില്‍ എം.എം അഗസ്റ്റിന്‍(അപ്പച്ചന്‍ ചേട്ടന്‍-78) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 11ന് വാഴവറ്റ സെന്റ് സെബാസ്റ്റിയന്‍ പള്ളിയില്‍. ഭാര്യ: ഇത്തമ്മ കോടഞ്ചേരി വെട്ടുകല്ലേന്‍ കുടുംബാംഗമാണ്.

മക്കള്‍: റോജി അഗസ്റ്റിന്‍ (ചെയര്‍മാന്‍, എം ഫോണ്‍), ജിജി സാജു, ജോസ്‌കുട്ടി അഗസ്റ്റിന്‍ (ഡയറക്ടര്‍, എം ഫോണ്‍), ആന്റോ അഗസ്റ്റിന്‍ (ഡയറക്ടര്‍, എം ഫോണ്‍). മരുമക്കള്‍: ടെസ്സി റോജി (പുത്തന്‍പുരയ്ക്കല്‍, ദേവഗിരി, കോഴിക്കോട്), സാജു വി.വി (വാഴയില്‍ കേണിച്ചി).

Similar Articles

Comments

Advertismentspot_img

Most Popular