നസ്രിയ കാര്യങ്ങള്‍ എല്ലാം ചെയ്യുകയാണെങ്കില്‍ ഞാന്‍ വീട്ടിലിരിക്കും; നസ്രിയയുടെ തിരിച്ചുവരവില്‍ ഫഹദിന്റെ പ്രതികരണം

ആരാധകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് പ്രിയ നടി നസ്രിയ സിനിമയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന നസ്രിയയുടെ സിനിമയിലെ ഗാനം ഏറെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ‘കൂടെ’ ആണ് നസ്രിയയുടെ തിരിച്ചു വരവിന് വഴിയൊരുക്കുന്ന ചിത്രം. ചിത്രത്തിലെ ഗാനം പുറത്തിറങ്ങിയത് കഴിഞ്ഞയാഴ്ചയാണ്. വെറും ഒരാഴ്ചകൊണ്ട് 30 ലക്ഷത്തിലേറെ പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കൂടെ’.

ഈ തിരിച്ചു വരവിനെകുറിച്ച് നടനും നസ്രിയയുടെ ഭര്‍ത്താവുമായ ഫഹദ് ഫാസിലിനും ചിലതു പറയാനുണ്ട്… തനിക്കൊരു കുടുംബം ഉണ്ടാക്കാനാണ് നസ്രിയ ജീവിതത്തിലെ നാല് വര്‍ഷങ്ങള്‍ വേണ്ടെന്ന് വച്ചതെന്നും തിരിച്ചു വരവില്‍ ഏറെ സന്തോഷിക്കുന്നുവെന്നും ഫഹദ് ‘കൂടെ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചു കൊണ്ട് വ്യക്തമാക്കിയിരുന്നു. നസ്രിയ കാര്യങ്ങള്‍ നോക്കാന്‍ തയ്യാറാണെങ്കില്‍ തനിക്ക് മുഴുവന്‍ സമയവും വീട്ടിലിരിക്കാന്‍ സന്തോഷമേയുള്ളൂവെന്ന് ഫഹദ് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഈ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

‘നസ്രിയയുടെ തിരിച്ചു വരവില്‍ വ്യക്തിപരമായി ഏറെ സന്തോഷത്തിലാണ് ഞാന്‍. സ്വന്തം ജോലി വൃത്തിയായി ചെയ്യാനറിയാവുന്ന ഒരാള്‍ തിരിച്ചു വരുന്നു എന്നത് വലിയ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്.
സത്യമെന്തെന്നാല്‍ എനിക്കൊരു കുടുംബമൊരുക്കാനും എന്നെ സെറ്റില്‍ ആക്കാനും വേണ്ടിയാണ് അവള്‍ അവളുടെ സമയം ഉപയോഗിച്ചത് എന്നതും ഏറെ സന്തോഷിപ്പിക്കുന്ന കാര്യമാണ്.

അവള്‍ക്ക് ജോലി ചെയ്യാന്‍ തോന്നുമ്പോള്‍ അവള്‍ ചെയ്യും. എനിക്ക് ജോലി ചെയ്യാന്‍ തോന്നുമ്പോള്‍ ഞാനും. ഞങ്ങള്‍ അങ്ങനെയാണ് കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുന്നത്. പിന്നെ ഒരു കാര്യം കൂടി ഞങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. രണ്ടുപേര്‍ക്കും പരസ്പരം ഒന്നിച്ച് ചെലവഴിക്കാനും യാത്ര ചെയ്യാനുമുള്ള സമയം കണ്ടെത്തുമെന്ന് . മറ്റൊന്നും മുന്‍കൂട്ടി തീരുമാനിച്ചിട്ടില്ല. എല്ലാം അതിന്റെ രീതിയില്‍ നടക്കും’. ഞാന്‍ എപ്പോഴും പറയാറുണ്ട് നസ്രിയ കാര്യങ്ങള്‍ നോക്കാന്‍ തയ്യാറാണെന്ന് തീരുമാനിച്ചു കഴിഞ്ഞാല്‍ എനിക്ക് വീട്ടില്‍ ഇരിക്കാന്‍ സന്തോഷമേയുളൂവെന്ന്. ഫഹദ് പറഞ്ഞു.

നാല് വര്‍ഷത്തിനു ശേഷമുള്ള ആദ്യ ഗാനത്തില്‍ തന്നെ വന്‍ വരവേല്‍പ്പ് നടത്തിയ ആരാധകരോട് നസ്രിയ പറഞ്ഞത് ഇങ്ങനെയാണ്.
‘കൂടെ’യുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് നസ്രിയ ആരാധകരോട് നന്ദി അറിയിച്ചത്.
നസ്രിയയുടെ വാക്കുകള്‍

‘എന്താ ഞാന്‍ പറയാ.. ഞാന്‍ വളരെയധികം സന്തോഷത്തിലാണ്. അങ്ങനത്തെ സ്വീകരണമാണ് നിങ്ങള്‍ എനിക്ക് തന്നിരിക്കുന്നത്. ഈ പാട്ട് കാണുമ്പോള്‍, അതിനോടുള്ള നിങ്ങളുടെ പ്രതികരണം കാണുമ്പോള്‍, കഴിഞ്ഞ നാല് വര്‍ഷമായി ഞാന്‍ ഒരു ചിത്രം ചെയ്തിട്ട് അല്ലെങ്കില്‍ നാലു വര്‍ഷത്തിന് ശേഷമാണ് ഞാന്‍ ഒരു ചിത്രം ചെയ്യുന്നത് എന്ന് തോന്നുന്നേയില്ല. ഞാന്‍ ഇവിടെ തന്നെ ഉണ്ടായിരുന്നു എന്ന രീതിയിലാണ് നിങ്ങള്‍ എന്നെ സ്വീകരിച്ചത് . ഒരുപാട് സന്തോഷം ഇതേപോലെ നമ്മുടെ ‘കൂടെ’ ഈ യാത്രയില്‍ നിങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു’നസ്രിയ പറഞ്ഞു

‘ആരാരോ’ എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് റഫീഖ് അഹമദും സംഗീതം നല്‍കിയിരിക്കുന്നത് രഘു ദീക്ഷിതുമാണ്. ആന്‍ ആമിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ലിറ്റില്‍ സ്വയമ്പിന്റെ വിഷ്വല്‍സും നസ്രിയയുടെ ക്യൂട്ട്‌നെസുമാണ് ഗാനത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റായി ചൂണ്ടിക്കാണിക്കുന്നത്.

ആദ്യഗാനം ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചതോടെ കൂടെയിലെ രണ്ടാമത്തെ ഗാനവും അണിയറക്കാര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. താരാട്ടു പാട്ടായി തയ്യാറാക്കിയ മിന്നാമിന്നി എന്നു തുടങ്ങുന്ന ഗാനം പുറത്തിറക്കി ദിവസത്തിനുള്ളില്‍ നിരവധി പേരാണ് കണ്ടിട്ടുള്ളത്. ചിത്രത്തില്‍ പൃഥ്വിരാജിന്റെ സഹോദരിയായാണ് നസ്രിയ എത്തുന്നത്. പൃഥ്വിയുടെ നായികയാകുന്നത് പാര്‍വതിയാണ്. ചിത്രത്തില്‍ സംവിധായകന്‍ രഞ്ജിത്ത് പൃഥ്വിരാജിന്റെ പിതാവായും ചിത്രത്തിലുണ്ട്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഗാനത്തിലും രഞ്ജിത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്. റഫീക്ക് അഹമ്മദിന്റെ വരികളില്‍ എം ജയചന്ദ്രന്റെതാണ് സംഗീതം. സിനിമ അടുത്തമാസം പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപോര്‍ട്ട്.

അതേസമയം അഭിനയത്തില്‍ മാത്രമല്ല നിര്‍മാണത്തിലേക്കും ഇറങ്ങിയിരിക്കുകയാണ് നസ്രിയ ഇപ്പോള്‍. അമല്‍ നീരദും ഫഹദ് ഫാസിലും ഒന്നിക്കുന്ന ‘വരുത്തന്‍’ നിര്‍മ്മിക്കുന്നത് നസ്രിയയാണ്.

BTM AD

Similar Articles

Comments

Advertisment

Most Popular

സംസ്ഥാനത്ത് കോവിഡ് പരിശോധന കുത്തനെ കൂട്ടി; 24 മണിക്കൂറിനിടെ 7589 സാംപിളുകള്‍…

സംസ്ഥാനത്ത് കോവിഡ് പരിശോധനകളുടെ എണ്ണം കുത്തനെ കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7589 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ...

സംസ്ഥാനത്ത് ഇന്ന് 3 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍; നിലവില്‍ 123 ഹോട്ട്‌സ്‌പോട്ടുകള്‍

സംസ്ഥാനത്ത് ഇന്ന് (july 2) 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡുകള്‍: 3, 26, 31), കോഴിക്കോട് ജില്ലയിലെ കോഴിക്കോട് കോര്‍പറേഷനന്‍ (56, 62, 66),...

സംസ്ഥാനത്ത് ഇന്ന് 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ; ആലപ്പുഴ, തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ ആശങ്ക

സംസ്ഥാനത്ത് ഇന്ന് 14 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ആലപ്പുഴ ജില്ലയില്‍ 5 പേര്‍ക്കും തിരുവനന്തപുരം, എറണാകുളം ജില്ലയില്‍ 4 പേര്‍ക്ക് വീതവം കോട്ടയം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. സംസ്ഥാനത്ത് ഇന്ന്...