ജസ്നയെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല, സര്‍ക്കാര്‍ ഹൈക്കോടതിയില്‍

തിരുവനന്തപുരം:പത്തനംതിട്ടയില്‍ നിന്നും കാണാതായ ജസ്നയെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതു വ്യക്തമാക്കി ഹൈക്കോടതിയില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കി. ജസ്നയ്ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജസ്നയുടെ തിരോധാനവും അന്വേഷണവുമായി ബന്ധപ്പെട്ടുള്ള ഹേബിയസ് കോര്‍പസ് ഹരജി പരിഗണിക്കുകയായിരുന്നു കോടതി. പത്തനംതിട്ട കൊല്ലമുള കുന്നത്ത് വീട്ടില്‍ ജസ്ന മറിയ ജെയിംസിനെ മാര്‍ച്ച് 22നാണ് കാണാതാവുന്നത്.

SHARE