മധ്യവയസ്‌കന്റെ മൃതദേഹം വൈദ്യുതി പോസ്റ്റില്‍ കെട്ടിവെച്ച നിലയില്‍

കോട്ടയം: കോട്ടയത്ത് തിരുനക്കര ക്ഷേത്രത്തിന് സമീപം മധ്യവയസ്‌കന്റെ മൃതദേഹം വൈദ്യുതി പോസ്റ്റില്‍ കെട്ടിവെച്ച നിലയില്‍ കണ്ടെത്തി. പുലര്‍ച്ചെ 3ന് സമീപത്തുള്ള കടയില്‍ നിന്ന് ചായ കുടിച്ച് പോയ ആളാണ് മരിച്ചിരിക്കുന്നത്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. കടത്തിണ്ണയില്‍ കിടന്നുറങ്ങുന്ന ഇയാള്‍ കോട്ടയം പാമ്പാടി സ്വദേശിയാണെന്നാണ് കടയുടമകള്‍ നല്‍കുന്ന സൂചന. വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

Similar Articles

Comments

Advertismentspot_img

Most Popular