സൗദിയില്‍ ആദ്യമായി നാളെ വാഹനമോടിക്കും

ജിദ്ദ: സൗദി അറേബ്യ നാളെ പുതിയൊരു ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷിയാകും. നാളെ മുതലാണ് സൗദിയില്‍ വനിതകള്‍ക്ക് വാഹനം റോഡിലിറക്കിതുടങ്ങുക. നിരവധി വനിതകള്‍ ഇതിനകം ഡ്രൈവിംഗ് ലൈസന്‍സ് കരസ്ഥമാക്കിയിട്ടുണ്ട്. ‘ഭാരമേല്‍പ്പിക്കൂ കുതിക്കൂ’ എന്നപേരിലാണ് സൗദിയിലെ പ്രധാന നഗരങ്ങളില്‍ കാമ്പയിന്‍ ആരംഭിച്ചിട്ടുള്ളത്.ഇനി മണിക്കൂറുകള്‍ മാത്രമാണ് ചരിത്രത്തിലിടം നേടിയുള്ള വനിതകള്‍ വാഹവുമായി നിരത്തിലിറങ്ങാന്‍ അവശേഷിക്കുന്നത്. കാമ്പയിന്‍ റിയാദില്‍ പ്രവിശ്യാ ട്രാഫിക്ക് ഡയറക്ടറേറ്റ് മേധാവി മേജര്‍ ജനറല്‍ അബ്ദുറഹിമാന്‍ അല്‍ ഖര്‍സാനാണ് ഉദ്ഘാടനം ചെയ്തത്.

ഡ്രൈവിംഗ് സംബന്ധമായ നിയമങ്ങളെ കുറിച്ച് അവബോധമുണ്ടാക്കുക എന്നതാണ് കാമ്പയിന്റെ ലക്ഷ്യം. മൂന്ന് ദിവസം കാമ്പയിന്‍ നീണ്ടുനില്‍ക്കും.പുരുഷന്‍മാര്‍ മാത്രം വാഹനവുമായി ഡ്രൈവ് ചെയ്തിരുന്ന റോഡുകള്‍ക്ക് പകരം വനിതകള്‍കൂടി വളയം പിടിക്കുന്ന പുതിയ കാഴ്ചകാണുവാനുള്ള ആകാംക്ഷയിലാണ് സൗദി ജനത. നിരവധി വനിതകള്‍ ഇതിനകം വാഹനമാടിക്കാനുള്ള ലൈസന്‍സ് കരസ്ഥമാക്കികഴിഞ്ഞു. കഴഞ്ഞ ദിവസങ്ങളില്‍ സൗദിയിലെ ട്രാഫിക്ക് വിഭാഗം ഉദ്യോഗസ്ഥര്‍ നല്ല തിരക്കിലായിരുന്നു. വനിതകള്‍ വാഹനവുമായി റോഡിലിറങ്ങും മുമ്പുള്ള ക്രമീകരണങ്ങളൊരുക്കുന്ന തിരക്കിലായിരുന്നു ഉദ്യോഗസ്ഥര്‍.

Similar Articles

Comments

Advertismentspot_img

Most Popular