യുഎഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു

അബുദാബി: യുഎഇയില്‍ മൂന്ന് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. അനധികൃതമായി താമസിക്കുന്നവര്‍ക്ക് രേഖകള്‍ ശരിയാക്കാനും, ശിക്ഷാനടപടി കൂടാതെ രാജ്യം വിടാനുമുള്ള അവസരമാണ് പൊതുമാപ്പിലുടെ ലഭിക്കുന്നത്. ഓഗസ്റ്റ് ഒന്നു മുതലാണ് പൊതുമാപ്പ് ആരംഭിക്കുന്നത്.

അനധികൃതമായി താമസിക്കുന്നവര്‍ക്ക് പിഴ ഒടുക്കി നിയമാനുസൃതം യുഎഇയില്‍ തുടരാനും അവസരം ലഭിക്കും. രാജ്യം വിട്ടുന്നവര്‍ക്ക് അനധികൃതമായി താമസിച്ചതിനുള്ള പിഴയോ മറ്റ് നിയമനടപടികളോ നേരിടേണ്ടി വരില്ലെന്നതും പൊതുമാപ്പിന്റെ പ്രത്യേകതയാണ്.

2013ലാണ് യുഎഇ അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ചത്. അന്ന് 62,000 പേരാണ് രേഖകള്‍ ശരിയാക്കിയതും ശിക്ഷകൂടാതെ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിയതും. രണ്ട് മാസമായിരുന്നു 2013ല്‍ പൊതുമാപ്പിന്റെ കാലാവധി.

രാജ്യത്തെ വിസ നിയമങ്ങളില്‍ വ്യാപകമായ മാറ്റങ്ങള്‍ വരുത്തിയ തീരുമാനങ്ങള്‍ യുഎഇ മന്ത്രിസഭാ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular