യോഗാ ദിനത്തില്‍ ആരാധകരെ ഞെട്ടിക്കുന്ന യോഗ്യാഭ്യാസവുമായി കങ്കണ!!! വീഡിയോ വൈറല്‍

ഇന്ന് രാജ്യന്തര യോഗാ ദിനം. നിത്യജീവിതത്തില്‍ യോഗയുടെ ഗുണങ്ങള്‍ പങ്കുവെച്ച് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖര്‍ യോഗ ചെയ്യുന്നതിന്റെ വീഡിയോകള്‍ പങ്കുവെച്ചിട്ടുണ്ട്. ശില്‍പ ഷെട്ടി, ലാറ ദത്ത തുടങ്ങിയ ബോളിവുഡ് താരങ്ങളും യോഗചെയ്യുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചെങ്കില്‍ അതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ വീഡിയോ പങ്കുവെച്ചിരിക്കുന്നകയാണ് കങ്കണ റാണാവത്ത്.

കങ്കണയുടെ ഇത്തവണത്തെ യോഗ്യാഭ്യാസം കണ്ട് അതിശയിച്ചിരിക്കുകയാണ് ആരാധകര്‍. തികഞ്ഞ പ്രൊഫഷണലെപ്പോലെയാണ് കങ്കണയുടെ യോഗാഭ്യാസം. വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

പതിനെട്ടു വയസ്സു മുതലാണ് കങ്കണ യോഗ പഠിക്കാന്‍ തുടങ്ങിയത്. ലോകത്തിന്റെ ഏതു കോണിലായാലും ദിവസവും താന്‍ യോഗ ചെയ്യാറുണ്ടെന്ന് കങ്കണ തന്നെ പറഞ്ഞിട്ടുണ്ട്. തന്റെ സൗന്ദര്യ രഹസ്യത്തിനു പിന്നില്‍ യോഗയുമുണ്ടെന്ന് കങ്കണ വെളിപ്പെടുത്തിയിട്ടുണ്ട്. ‘

‘മണികര്‍ണിക’ എന്ന ചിത്രത്തിലാണ് കങ്കണ റണാവത്ത് ഇപ്പോള്‍ അഭിനയിക്കുന്നത്. റാണി ലക്ഷ്മി ഭായിയുടെ ജീവിത കഥ പറയുന്ന സിനിമയാണ് ‘മണികര്‍ണിക: ദി ക്യൂന്‍ ഓഫ് ഝാന്‍സി’. സിമ്രാനു ശേഷം കങ്കണ അഭിനയിക്കുന്ന ചിത്രമാണിത്.

SHARE