പ്രണയത്തിന്റെ മറ്റൊരു ലഹരിയുമായി ഗൗതം മേനോന്‍, വൈറലായി ഒന്‍ഗ്ര സീരീസിലെ പുതിയ ഗാനം

കൊച്ചി:ഗൗതം മേനോന്റെ ഒന്‍ഗ്ര ഒറിജിനല്‍സ് സീരീസിലെ ഏറ്റവും പുതിയ ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ‘ബോധൈ കോതൈ’ എന്നു തുടങ്ങുന്ന ഗാനം പ്രേക്ഷകരെ പ്രണയത്തിന്റെ മറ്റൊരു ലഹരിയിലേക്കാണ് കൊണ്ടെത്തിക്കുന്നത്.ശരീരത്തെക്കാള്‍ ഉപരി കാമുകിയുടെ പ്രണയം ലഹരിയാക്കുന്ന കാമുകനും അവരുടെ മനോഹരമായ പ്രണയവുമാണ് ഗാനം അവതരിപ്പിക്കുന്നത്. ഇതുകണ്ടാല്‍ പ്രണയിക്കേണ്ട എന്ന് തോന്നിയവര്‍ക്ക് പോലും ഒന്ന് പ്രണയിച്ചാലോ എന്ന് തോന്നിപ്പോകും.

അഥര്‍വയും ഐശ്വര്യ രാജേഷുമാണ് ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നത്. മനോജ് പരമഹംസ പകര്‍ത്തിയ മനോഹരമായ ദൃശ്യങ്ങള്‍ ഓരോ വട്ടം കാണുമ്പോഴും വീണ്ടും പ്രേക്ഷരെ ലഹരിപിടിപ്പിക്കുന്നു. ഒരു പക്ഷേ ആ ദൃശ്യങ്ങള്‍ തന്നെയാവാം ഈ ഗാനത്തെ ഇത്രമേല്‍ മനോഹരമാക്കിതീര്‍ത്തത്.മദന്‍ കാര്‍ക്കിയുടെ വരികള്‍ക്ക് കാര്‍ത്തിക്ക് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. കാര്‍ത്തിക്കും സഞ്ജിത്ത് ഹെഗ്ഡേയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular