‘ഞാന്‍ കണ്ടില്ല സാഹേബ് നിങ്ങളാണ് മുന്നില്‍ നില്‍ക്കുന്നതെന്ന് എന്നോട് ക്ഷമിക്കണം’ അയാള്‍ കരഞ്ഞുകൊണ്ട് എന്റെ കാലില്‍ വീണു; അംബേദ്കര്‍ ആയി അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെച്ച് മമ്മൂട്ടി

ചരിത്ര പുരുഷന്‍ ഡോ. ബി.ആര്‍ അംബേദ്കറായി മെഗാസ്റ്റാര്‍ മമ്മൂട്ടി വെള്ളിത്തിരയില്‍ എത്തിയ ചിത്രമായിരിന്നു ഡോ ബാബാ സാഹേബ് അംബേദ്കര്‍. ജബ്ബാര്‍ പട്ടേല്‍ സംവിധാനം ചെയ്ത സിനിമയുടെ ചിത്രീകരണത്തിനിടയിലും റിലീസായതിനു ശേഷവും തനിക്കുണ്ടായ അവിസ്മരണീയമായ അനുഭവങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് മമ്മൂട്ടി.

ചിത്രത്തിന്റെ ഷൂട്ടിംഗ് പൂനെ യൂണിവേഴ്സിറ്റിയില്‍ നടക്കുന്ന സമയം സ്യൂട്ടും കോട്ടുമൊക്കെ ഇട്ടൊരു മനുഷ്യന്‍ ദൂരെ നിന്നു നടന്നു വരികയാണ്. ഞാന്‍ അംബേദ്കറിനെ പോലെ വേഷം ധരിച്ച് അയാളുടെ എതിര്‍ ദിശയിലും. കുറച്ചു നേരം എന്നെ നോക്കി പകച്ചു നിന്ന അയാള്‍ പെട്ടെന്ന് കരഞ്ഞു കൊണ്ട് വന്ന് കാലില്‍ വീണു. ഞാനാകെ ഞെട്ടിപ്പോയി എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് ഒരു ഊഹവും കിട്ടിയില്ല. ഉടനെ അയാള്‍ പറഞ്ഞു ഞാന്‍ കണ്ടില്ല ബാബ സാഹേബ് നിങ്ങളാണ് മുന്നില്‍ നില്‍ക്കുന്നതെന്ന് എന്നോട് ക്ഷമിക്കണം. അംബേദ്കര്‍ അവര്‍ക്കിടയില്‍ ദൈവം തന്നെയാണെന്ന് എനിക്ക് അതോടെ മനസ്സിലായി മമ്മൂട്ടി പറഞ്ഞു.

1999 ലെ ദേശീയ അവാര്‍ഡില്‍ മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്‌കാരം നേടിക്കൊടുത്ത വേഷമായിരുന്നു അംബേദ്കര്‍. ചരിത്രപുരുഷന്മാരുടെ വേഷങ്ങള്‍ തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്ന നടനാണ് മമ്മൂട്ടി. ആന്ധ്രപ്രദേശിന്റെ മുന്‍മുഖ്യമന്ത്രി വൈ എസ് ആറായി തെലുങ്ക് ചിത്രത്തില്‍ വേഷമിടാനൊരുങ്ങുകയാണ് താരം. മാഹി രാഘവാണ് ചിത്രത്തിന്റെ സംവിധായകന്‍.

2004 അസംബ്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ച വൈഎസ്ആറിന്റെ 1475 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടായിരുന്ന പദയാത്രയെ അടിസ്ഥാനമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത് എന്നാണ് സൂചന. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി രണ്ടാം തവണ സേവനം അനുഷ്ഠിക്കുമ്പോള്‍ ഹെലികോപ്റ്റര്‍ തകര്‍ന്നാണ് വൈഎസ്ആര്‍ മരിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular