റഷ്യന്‍ ലോകകപ്പില്‍ ആദ്യ ചുവപ്പ് കാര്‍ഡ് കൊളംബിയന്‍ താരത്തിന്, ജപ്പാനെതിരെ കരുത്ത് കാട്ടി കൊളംബിയ

മോര്‍ഡോവിയ: കൊളംബിയയും ജപ്പാനുമായുള്ള മത്സരത്തില്‍ തിരിച്ചടിച്ച് കൊളംബിയ. റഷ്യന്‍ ലോകകപ്പില്‍ ആദ്യ ചുവപ്പ് കാര്‍ഡ് കണ്ട മത്സരത്തിന്റെ ആറാം മിനുറ്റില്‍ കിട്ടിയതിന് തിരിച്ചു കൊടുത്ത് കൊളംബിയ. 39ാം മിനുറ്റിലാണ് കൊളംബിയയുടെ സൂപ്പര്‍ ഗോള്‍ പിറന്നത്. കൊളംബിയന്‍ നായകന്‍ ഫാല്‍ക്കാവൊയെ വീഴ്ത്തിയതിന് കിട്ടിയ ഫ്രീകിക്ക് ഗോളാക്കി മാറ്റി കിക്കെടുത്ത ക്വിന്റെറോ.

ഗോള്‍ പോസ്റ്റിന്റെ ഇടത് ഭാഗത്ത് നിന്നെടുത്ത കിക്ക് ഗോളിയെയും മറ്റു കളിക്കാരെയും കബളിപ്പിച്ച് ക്വിന്റെറോ ഗ്രൗണ്ട് ഷോട്ടിലൂടെ ഗോളി പോസ്റ്റിന്റെ ഇടത് മൂലയിലേക്ക് പവര്‍ ഷോട്ട്. ജാപ്പനീസ് ഗോളി കവാഷിമ ബൊള്‍ കൈയിലൊതുക്കിയെങ്കിലും ഗോള്‍ ലൈന്‍ കടന്നു പോയിരുന്നു പന്ത്. പിന്നീട് കൊളംബിയയുടെ ആവേശമായിരുന്നു കണ്ടത്.

നേരത്തെ കൊളംബിയയുടെ സാഞ്ചസ് പെനാല്‍റ്റി ബോക്സില്‍ വച്ച് പന്ത് കൈ കൊണ്ട് തടഞ്ഞതിനാല്‍ റഫറി പെനാല്‍റ്റി വിധിക്കുകയായിരുന്നു. സാഞ്ചസ് റെഡ് കാര്‍ഡ് കിട്ടി പുറത്തുപോവുകയും ചെയ്തു.കിക്കെടുത്ത കഗാവ ലക്ഷ്യം നേടുകയും ചെയ്തു. ജപ്പാന്‍ 1-0 മുമ്പിലെത്തിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular