പ്രേക്ഷകര്‍ കാത്തിരുന്ന ആ വാര്‍ത്ത എത്തി, പ്രണവും മോഹന്‍ലാലും ഒന്നിക്കുന്നു

കൊച്ചി:പ്രിയദര്‍ശന്‍മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം കുഞ്ഞാലിമരക്കാറില്‍ പ്രണവ് മോഹന്‍ലാലും. കുഞ്ഞാലിമരക്കാറിന്റെ ചെറുപ്പകാലമാകും പ്രണവ് അവതരിപ്പിക്കുക. ചിത്രത്തിന്റെ ആദ്യപകുതിയിലാണ് പ്രണവ് മോഹന്‍ലാല്‍ എത്തുന്നത്. അണിയറക്കാര്‍ വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ച് കഴിഞ്ഞു.

ആദി സിനിമയിലൂടെ നായകനായി എത്തിയ മലയാളിപ്രേക്ഷകരുടെ ഹൃദയങ്ങളില്‍ ഇടംനേടിയ പ്രണവിന് ആരാധകര്‍ ഏറെയാണ്. നേരത്തെ ഒന്നാമന്‍ സിനിമയില്‍ മോഹന്‍ലാലിന്റെ ചെറുപ്പകാലം അവതരിപ്പിച്ചിരുന്നു. സാഗര്‍ ഏലിയാസ് ജാക്കിയിലും അതിഥിവേഷത്തില്‍ എത്തി. എന്നാല്‍ കുഞ്ഞാലിമരക്കാറില്‍ പ്രണവ് എത്തുമ്പോള്‍ അതിന് പകിട്ടേറെയാണ്.

മരക്കാര്‍, അറബിക്കടലിന്റെ സിംഹം എന്നാണ് ചിത്രത്തിന് പേര്. നൂറുകോടി മുടക്കില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നും. ചിത്രീകരണം നവംബറില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
സിനിമയുടെ താരനിര്‍ണയം പുരോഗമിക്കുകയാണ്. കുഞ്ഞാലി ഒന്നാമനായി മധു േവഷമിടുന്നു. ബോളിവുഡില്‍ നിന്നും ഒരു സൂപ്പര്‍താരം അഭിനയിക്കുന്നുണ്ട്. പ്രഭു പ്രധാനവേഷത്തില്‍ എത്തുന്നു.

Similar Articles

Comments

Advertismentspot_img

Most Popular