ബോളിവുഡിലെ ഏറ്റവും മോശം നടന്‍ സല്‍മാന്‍ ഖാനെന്ന് ഗൂഗിള്‍!!!

മുംബൈ: ബോളിവുഡിലെ ഏറ്റവും മോശം നടന്‍ സല്‍മാന്‍ ഖാനെന്ന് ഗൂഗിള്‍. റേസ് 3 യുടെ റിലീസിന് ശേഷമാണ് സല്‍മാന് മോശം നടനെന്ന പട്ടം ഗൂഗിള്‍ നല്‍കിയിരിക്കുന്നത്. റേസ് 3യെ കുറിച്ച് പുറത്തുവന്ന നിരൂപണങ്ങളെല്ലാം മോശമായിരുന്നു. ഇതാകാം സല്ലുവിനെ മോശം നടനായി ഗൂഗിള്‍ തിരഞ്ഞടുക്കാന്‍ കാരണം. അബ്ബാസ് മസ്താന്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ റേസ് സീരീസിന്റെ മൂന്നാംഭാഗമാണ് റേസ് 3.

സെയ്ഫ് അലിഖാനായിരുന്നു റേസ് സീരിസിലെ നായകന്‍. റേസ് 3 യുടെ കഥയ്ക്ക് റേസ് 2,1 ഭാഗങ്ങളുമായി ബന്ധമില്ലാത്തതിനാല്‍ സെയ്ഫ് അസംതൃപ്തി പ്രകടിപ്പു. തുടര്‍ന്ന് സെയ്ഫിനെ മാറ്റിയാണ് സല്‍മാന്റെ രംഗപ്രവേശം.

റേസ് 3 ഒരുക്കാനും ആദ്യം സമീപ്പിച്ചത് അബ്ബാസ് മസ്താന്‍ ജോഡിയെയായിരുന്നു. എന്നാല്‍ നിര്‍മാതാക്കളുമായി അബ്ബാസിനും മസ്താന്‍ ബര്‍മാവാലയ്ക്കും അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. തുടര്‍ന്ന് സല്‍മാന്‍ ഇടപ്പെട്ടാണ് റേസ് 3 സംവിധാനം ചെയ്യാന്‍ റെമോ ഡിസൂസയെ ഏല്‍പിച്ചത്.

അതേസമയം, ചിത്രം ബോക്സ് ഓഫീസില്‍ 100 കോടി പിന്നിട്ടു. 106.47 കോടിയാണ് മൂന്ന് ദിവസത്തെ റേസ് 3യുടെ കളക്ഷന്‍. 100 കോടി കടന്നെങ്കിലും സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. സല്‍മാന്റെ പെരുന്നാള്‍ റിലീസുകളില്‍ ആദ്യ ദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മൂന്നാമത്തെ ചിത്രമായി മാറി റേസ് 3.

Similar Articles

Comments

Advertismentspot_img

Most Popular