രാഹുല്‍ ഗാന്ധിയ്ക്ക് ഇന്ന് 48-ാം പിറന്നാള്‍; ആയുരാരോഗ്യങ്ങള്‍ നേര്‍ന്ന് മോദിയുടെ ട്വീറ്റ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ന് 48-ാം പിറന്നാള്‍. ട്വിറ്ററിലൂടെ രാഹുലിന് പിറന്നാള്‍ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘കോണ്‍ഗ്രസ് പ്രസിഡന്റ് ശ്രീ രാഹുല്‍ ഗാന്ധിക്ക് പിറന്നാള്‍ ആശംസകള്‍. അദ്ദേഹത്തിന്റെ ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു’വെന്നും പ്രധാനമന്ത്രി ട്വിറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി രാഹുല്‍ ഗാന്ധിയെ നേരില്‍ കണ്ട് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷവും പിറന്നാള്‍ ദിനത്തില്‍ രാഹുല്‍ ഗാന്ധിക്ക് പ്രധാനമന്ത്രി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരുന്നു. നിരവധിയാളുകളാണ് രാഹുലിന് ആശംസകളുമായി രംഗത്ത് വന്നിട്ടുണ്ട്.

അതേസമയം, ഡല്‍ഹിയില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ നടത്തുന്ന സമരത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയേയും മുഖ്യമന്ത്രിയേയും വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി ട്വിറ്റ് ചെയ്തിരുന്നു. 1970 ജൂണ്‍ 19 നാണ് രാഹുലിന്റെ ജനനം. കോണ്‍ഗ്രസ് അധ്യക്ഷനായതിനു ശേഷമുള്ള രാഹുലിന്റെ ആദ്യത്തെ പിറന്നാളാഘോഷം വിപുലമായി തന്നെ ആഘോഷിക്കാനാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular