ഫാദേഴ്‌സ് ഡേയില്‍ വീണ്ടും ഞെട്ടിച്ച് ജയസൂര്യയുടെ മകന്‍ (വീഡിയോ കാണാം)

അഭിനയത്തിന്റെ കാര്യത്തില്‍ അച്ഛനെപ്പോലെ കഴിവുള്ളവനാണ് താനെന്ന് നടന്‍ ജയസൂര്യയുടെ മകന്‍ അദൈ്വത് ജയസൂര്യ തെളിയിച്ചു കഴിഞ്ഞതാണ്. ഷോര്‍ട്ട് ഫിലിം നിര്‍മിച്ചും അദൈ്വത് ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ഫാദേഴ്‌സ് ഡേയോട് അനുബന്ധിച്ച് അദൈ്വത് സംവിധാനം ചെയ്ത കളര്‍ഫുള്‍ ഹാന്‍ഡ്‌സ് എന്ന ഷോര്‍ട്ട് ഫിലിമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ ആകര്‍ഷിക്കുന്നത്.
കളര്‍ഫുള്‍ ഹാന്‍ഡ്‌സ് റിലീസ് ചെയ്തത് ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ്. പരിസര സംരക്ഷണത്തിന്റെ ആവശ്യകഥയാണ് ഷോര്‍ട്ട് ഫിലിം ചര്‍ച്ച ചെയ്യുന്നത്. ഇത് രണ്ടാം തവണയാണ് ഒരു ഷോര്‍ട്ട് ഫിലിമുമായി അദൈ്വത് എത്തുന്നത്. ആദ്യത്തെ ഷോര്‍ട്ട് ഫിലിം റിലീസ് ചെയ്തത് ദുല്‍ഖര്‍ സല്‍മാന്‍ ആയിരുന്നു.

SHARE