അഞ്ചുപേര്‍ ചേര്‍ന്ന് 17കാരനെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കി; എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ മലദ്വാരത്തിലൂടെ ഇരുമ്പ് ദണ്ഡ് കുത്തിയിറക്കി

ഗാസിയാബാദ്: അഞ്ചുപേര്‍ ചേര്‍ന്ന് പതിനേഴുകാരനെ പ്രകൃതിവിരുദ്ധ പീഢനത്തിന് ഇരയാക്കുകയും മലദ്വാരത്തില്‍ ഇരുമ്പു ദണ്ഡ് കുത്തിയിറക്കുകയും ചെയ്തതായി പരാതി. വ്യഴാഴ്ച ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലയില്‍ മോദിനഗറിലാണ് സംഭവം.

തന്റെ തകരാറിലായ മോട്ടോര്‍ ബൈക്ക് ശരിയാക്കുന്നതിന് വര്‍ക്ക് ഷോപ്പില്‍ ഏല്‍പ്പിച്ച് മടങ്ങുകയായിരുന്ന കുട്ടിയെയാണ് ആക്രമണത്തിനിരയാക്കിയത്. അഞ്ചു പേര്‍ ചേര്‍ന്ന് ഇയാളെ ഒരു കടയുടെ ഉള്ളിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോകുകയും അവിടെവെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയുമായിരുന്നെന്ന് പോലീസ് പറയുന്നു.

അതിക്രമത്തെ എതിര്‍ക്കുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്ത കുട്ടിയെ മര്‍ദ്ദിക്കുകയും മലദ്വാരത്തില്‍കൂടി ഇരുമ്പു ദണ്ഡ് കുത്തിയിറക്കുകയും ചെയ്തു. കൂടാതെ, അക്രമദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും പോലീസ് വ്യക്തമാക്കി. കുട്ടിയുടെ കൈയ്യിലുണ്ടായിരുന്ന 1,600 രൂപ അക്രമികള്‍ തട്ടിയെടുക്കുകയും ചെയ്തു.

കുട്ടി ദീര്‍ഘനേരം അക്രമത്തിനിരയായതായും അക്രമത്തിനിടെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായും കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി അക്രമികള്‍ക്കെതിരെ കേസെടുത്തതായി പോലീസ് വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular