ലൂസിഫറില്‍ മോഹന്‍ലാലിന്റെ വില്ലനായി എത്തുന്നത് വിവേക് ഒബ്‌റോയ്!!! പൃഥ്വിരാജ് ചിത്രത്തില്‍ അണിനിരക്കുന്നത് വമ്പന്‍ താരങ്ങളെന്ന്

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറില്‍ അണിനിരക്കുന്നത് വമ്പന്‍ താരനിരയെന്ന് റിപ്പോര്‍ട്ട്. ചിത്രത്തില്‍ വില്ലനായെത്തുന്നത് വിവേക് ഒബ്റോയിയാണ്. ഷൂട്ടിംഗ് വൈകാതെ ആരംഭിക്കാന്‍ പോകുന്ന ചിത്രത്തിന്റെ കാസ്റ്റിംഗ് തിരക്കിലാണ് അണിയറ പ്രവര്‍ത്തകര്‍.

നെഗറ്റീവ് സ്വഭാവമുള്ള നായകവേഷമാണ് ചിത്രത്തില്‍ മോഹന്‍ലാലും കൈകാര്യം ചെയ്യുന്നതെന്ന് സൂചനയുണ്ട് ‘ക്യൂന്‍’ സിനിമയിലൂടെ നായികയായി മലയാള സിനിമയിലേക്ക് രംഗ പ്രവേശനം നടത്തിയ സാനിയാ ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

യുവ നായകന്‍ ടോവിനോ മോഹന്‍ലാലിന്റെ അനിയനായി ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യും. വില്ലന്‍ സിനിമക്ക് ശേഷം മോഹന്‍ലാലിന്റെ നായികയായി മഞ്ജു വാര്യരെത്തും. ഇന്ദ്രജിത്തും ചിത്രത്തില്‍ മുഴുനീള കഥാപാത്രം അവതരിപ്പിക്കും. വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി കാസ്റ്റ് ചെയ്തിരിക്കുന്നത് വലിയ താരനിര തന്നെയാണ് എന്നാല്‍ ഷൂട്ടിംഗ് ആരംഭിക്കുന്നതിനോടപ്പമായിരിക്കും എല്ലാം ഔദ്യോഗികമായി പുറത്തുവിടുക.

സുജിത് വാസുദേവ് ആണ് ലൂസിഫറിന്റെ ഛായാഗ്രാഹകന്‍. പൃഥ്വിരാജ് ആദ്യമായി സംവിധായകന്റെ തൊപ്പിയണിയുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് മുരളി ഗോപിയാണ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം നിര്‍വഹിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular