ഗോള്‍ പൂരം; ലോകകപ്പ് ആദ്യ മത്സരത്തില്‍ സൗദിക്കെതിരേ തകര്‍പ്പന്‍ ജയം നേടി റഷ്യ

മോസ്‌കോ: സൗദി അറേബ്യയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് റഷ്യ ലോകകപ്പ് തുടക്കം ഗംഭീരമാക്കി. ആദ്യ പകുതിയില്‍ രണ്ടും രണ്ടാം പകുതിയില്‍ മൂന്നും ഗോളുകള്‍ നേടിയാണ് റഷ്യയുടെ തേരോട്ടം. യൂറി ഗസിന്‍സ്‌കി (12), ഡെനിസ് ചെറിഷേവ് (43, 90+1), ആര്‍ട്ടം സ്യൂബ (71), അലക്‌സാണ്ടര്‍ ഗോളോവിന്‍ (90+4) എന്നിവരാണ് ഗോളുകള്‍ നേടിയത്.

ഇന്‍ജുറി ടൈമില്‍ ഇരട്ടഗോളുമായി ഞെട്ടിച്ച് ആതിഥേയര്‍. 90–ാം മിനിറ്റ് പിന്നിടുമ്പോള്‍ മൂന്നു ഗോളിനു മുന്നിലായിരുന്ന റഷ്യ, ഇന്‍ജുറി ടൈമില്‍ രണ്ടു ഗോള്‍ കൂടി നേടി ആകെ ഗോള്‍നേട്ടം അഞ്ചാക്കി ഉയര്‍ത്തി. ഇന്‍ജുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ നേടിയ ഗോളിലൂടെ ഡെനിസ് ചെറിഷേവ് ഇരട്ടഗോള്‍ നേട്ടത്തില്‍ പേരു ചാര്‍ത്തിയപ്പോള്‍, അവസാന മിനിറ്റില്‍ അലക്‌സാണ്ടര്‍ ഗോളോവിന്‍ ലീഡ് അഞ്ചാക്കി.

SHARE