നസ്രിയയുടെ രണ്ടാം വരവ് വെറുതെ ആയില്ല…!

കൊച്ചി:രണ്ടാം വരവിലും കൂടുതല്‍ സുന്ദരിയായി നസ്രിയ. ഇടവേളക്ക് ശേഷം താരം വീണ്ടുമെത്തുന്ന കുടെയിലെ ഗാനരംഗത്തില്‍ പഴയ നസ്രിയയെ പ്രേക്ഷകര്‍ക്ക് കാണാം. ആരാരോ എന്നു തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് ആന്‍ ആമിയാണ്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് രഘു ദീക്ഷിത് ആണ്.

ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന സൂപ്പര്‍ഹിറ്റിന് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂടെ. പൃഥ്വിരാജും പാര്‍വ്വതിയുമാണ് നായികാനായകന്‍മാര്‍. പൃഥ്വിയുടെ സഹോദരിയുടെ വേഷത്തിലാണ് നസ്രിയ എത്തുന്നത്. എം.രഞ്ജിതാണ് ചിത്രം നിര്‍മ്മിക്കുന്നത്.

SHARE