പുലിവാല് പിടിച്ച് കീര്‍ത്തി സുരേഷ് !! ഒരു ഫോട്ടോ ഉണ്ടാക്കിയ കളി….!

കൊച്ചി:സൂപ്പര്‍താരങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരെ സമൂഹമാധ്യമത്തിലൂടെ ആരാധകര്‍ അപകീര്‍ത്തിപ്പെടുത്തുന്നത് സ്ഥിരം സംഭവമാണ്. അത് ചിലപ്പോള്‍ അശ്ലീലവര്‍ഷവും വധഭീഷണി വരെയും എത്തിയേക്കാം. വന്നുവന്ന് സൂപ്പര്‍താരങ്ങളെ തൊടാന്‍ പോലും പറ്റാത്ത അവസ്ഥയാണ്.

നടി കീര്‍ത്തി സുരേഷിന്റെ കാര്യമാണ് കഷ്ടം. വിജയ്യ്‌ക്കൊപ്പം നടി അഭിനയിക്കുന്ന പുതിയ സിനിമയുടെ ലൊക്കേഷന്‍ സ്റ്റില്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ ചിത്രം വന്നതോടെ വിജയ് ആരാധകര്‍ കീര്‍ത്തി സുരേഷിനെതിരെയാണ്. ഫോട്ടോ എടുക്കുമ്പോള്‍ നോക്കിയും കണ്ടുമൊക്കെ നില്‍ക്കണ്ടേ എന്നാണ് ആരാധകരുടെ കമന്റ്.

ചിത്രത്തില്‍ കീര്‍ത്തി സോഫയിലും ഇളയദളപതി താഴെ നിലത്തുമാണ് ഇരിക്കുന്നത്. ഇതില്‍ തന്നെ ആരാധകര്‍ക്ക് കുറച്ച് ദേഷ്യമുണ്ടെങ്കിലും യഥാര്‍ത്ഥ കാരണം ഇതൊന്നുമല്ല. കീര്‍ത്തിയുടെ കാല്‍, വിജയുടെ കാലിനു മുകളില്‍ കയറ്റി വെച്ചിരിക്കുന്നു. ഇതാണ് വിജയ് ആരാധകരെ പ്രകോപിപ്പിച്ചത്. ഇതേ തുടര്‍ന്ന് ട്വിറ്ററിലും ഫെയ്സ്ബുക്കിലും വിജയ് ആരാധകര്‍ കടുത്ത പ്രതിഷേധവുമായി രംഗത്ത് വന്നു.

ഭൈരവക്കു ശേഷം വിജയ്യും കീര്‍ത്തി സുരേഷും ഒന്നിക്കുന്ന വിജയ് 62 സംവിധാനം ചെയ്യുന്നത് എ.ആര്‍ മുരുകദാസ് ആണ്.

SHARE