അശുതോഷ് ഗൊവാരിക്കറുടെ പുതിയ ചിത്രത്തിലേക്കുള്ള ഓഫര്‍ കരീന നിഷേധിച്ചു; കാരണം ഇതാണ്…

രണ്ട് വര്‍ഷത്തിന് ശേഷം കരീന കപൂര്‍ അഭിനയിച്ച വീരെ ദി വെഡ്ഡിംഗ് മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ചിത്രം ഇതിനോടകം നേടിയിരിക്കുന്നത് 73.68 കോടി രൂപയാണ്. ചിത്രത്തില്‍ കാളിന്ദി പുരി എന്ന കഥാപാത്രത്തെയാണ് കരീന അവതരിപ്പിച്ചിരിക്കുന്നത്.

മികച്ച അഭിപ്രായമാണ് താരത്തിന് ചിത്രത്തില്‍ നിന്ന് ലഭഇക്കുന്നത്. ഇതിന് ശേഷം പുതിയ ഓഫറുകള്‍ നിരവധിയാണ് താരത്തിനെ തേടിയെത്തിയിരിക്കുന്നത്. എന്നാല്‍, ഇതെല്ലാം നിഷേധിക്കുകയാണ് കരീന. ഏറ്റവുമൊടുവില്‍ ലഗാനും ജോധാ അക്ബറുമൊക്കെ ഒരുക്കിയ അശുതോഷ് ഗൊവാരിക്കറുടെ പുതിയ ചിത്രത്തിലേക്കുള്ള ഓഫറും താരം വേണ്ടെന്ന് വെച്ചിരിക്കുകയാണ്.

ഈ വര്‍ഷം സതീഷ് രജ്വാഡെ സംവിധാനം ചെയ്ത് പുറത്തിറങ്ങഇയ ചിത്രം ആപ്ല മനുസ് ഹിന്ദിയിലേയ്ക്ക റീമേക്ക് ചെയ്യാന്‍ ഒരുങ്ങുകയാണ് അശുതോഷ്. ഇതില്‍ നായികയായാണ് കരീനയെ സ്വാഗതം ചെയ്തത്. എന്നാല്‍, കരീന കയ്യൊഴിയുകയായിരുന്നു. അവസരങ്ങള്‍ വേണ്ടെന്നു വെക്കുന്നത് എന്താണെന്ന് ചോദിക്കുന്നവരോട് കരീനയുടെ മറുപടി ഇതാണ്.

കുടുംബജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും അതിനുവേണ്ടി സമയം മാറ്റിവെക്കണമെന്നുമുള്ള തീരുമാനത്താലാണിത്. മകന്‍ തൈമൂറിന് അമ്മയെ ഏറെ ആവശ്യമുള്ള സമയമാണിതെന്നും അതിനാല്‍ വര്‍ഷത്തില്‍ പരമാവധി ഒരു സിനിമയേ ചെയ്യൂ എന്നുമാണ് താരം പറയുന്നത്. ബോളിവുഡ് ഹംഗാമയാണ് ഇക്കാര്യം പുറത്ത് വിട്ടത്.

കഥാപാത്രങ്ങളും സിനിമകളും മോശമായതുകൊണ്ടല്ലെന്നും നല്ല ചിത്രങ്ങള്‍ ലഭിച്ചാല്‍ ചെയ്യുമെന്നും ഇപ്പോള്‍ തിരക്കുകളിലേയ്ക്ക് മാറാന്‍ താത്പര്യമില്ലെന്നും താരം പറഞ്ഞു.

SHARE