വിമണ്‍ ഇന്‍ സിനിമാ കളക്ടീവിനെ കുറിച്ച് അറിയില്ല; അമ്മ പുരുഷകേന്ദ്രീകൃത സംഘടനയല്ലെന്ന് ശ്വേത മോനോന്‍

മലയാള സിനിമയിലെ വനിതാ കൂട്ടായ്മ വിമണ്‍ ഇന്‍ സിനിമാ കളക്ടീവിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് നടി ശ്വേത മേനോന്‍. അമ്മ പുരുഷകേന്ദ്രീകൃതസംഘടനയല്ലെന്നും സ്ത്രീപക്ഷം പുരുഷപക്ഷം എന്നിങ്ങനെ വേര്‍തിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു.

താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് ശ്വേതയുടെ പ്രതികരണം. ‘വ്യക്തിപരമായി നിരവധി പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അത് കൈകാര്യം ചെയ്തിട്ടുമുണ്ട്. അതിന് അമ്മയിലെ എക്സിക്യൂട്ടീവ് അംഗം ആകേണ്ട ആവശ്യമൊന്നുമില്ല.

എന്നെ നിലവില്‍ ഒരു ഉത്തരവാദിത്തം ഏല്‍പ്പിച്ചിരിക്കുന്നു. അത് ഞാന്‍ കൃത്യമായി ചെയ്യാന്‍ ശ്രമിക്കും. മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കും’, ശ്വേത വ്യക്തമാക്കി. നടന്‍ മോഹന്‍ ലാല്‍ പ്രസിഡന്റായ അമ്മയുടെ പുതിയ ഭരണസമിതി ജൂണ്‍ 24 നാണ് ചുമതലയേല്‍ക്കുന്നത്.

SHARE