എട്ടുവയസുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച മുന്‍ ലഫ്. കേണല്‍ അറസ്റ്റില്‍

ദ്വാരക: എട്ടുവയസുകാരിയായ ബാലികയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച വിരമിച്ച സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ഡല്‍ഹി ദ്വാരകയിലാണ് സംഭവം. സൈന്യത്തില്‍നിന്നു ലഫ്.കേണലായി വിരമിച്ച എഴുപതുകാരനാണു എട്ടു വയസുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്.

ഒരേ അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരായിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ ലിഫ്റ്റില്‍വച്ച് കയറിപ്പിടിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. പിന്നീട് കുട്ടിയുടെ മാതാപിതാക്കള്‍ ഇതു സംബന്ധിച്ചു പോലീസില്‍ പരാതി നല്‍കുകയായിരിന്നു. കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ബാലികയുടെ മൊഴി രേഖപ്പെടുത്തി.

ഇയാള്‍ക്കെതിരേ മുമ്പും സമാനരീതിയിലുള്ള പരാതികള്‍ ഉയര്‍ന്നിരുന്നതായും ആരും പരാതി നല്‍കാത്തതിനെ തുടര്‍ന്നാണ് പ്രതി രക്ഷപ്പെട്ടിരുന്നതെന്നും പോലീസ് അറിയിച്ചു.

SHARE