വിവാദങ്ങളില്‍ പ്രതികരിക്കാന്‍ താനില്ല,ആന്ധ്രയിലെ നേതാക്കളോടും പരസ്യപ്രസ്താവന ഒഴിവാക്കാന്‍ ഉപദേശിച്ചിട്ടുണ്ട്; ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: രാജ്യസഭ സീറ്റ് വിഷയത്തെത്തുടര്‍ന്ന് കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറിയില്‍ പരസ്യപ്രസ്താവന നടത്തരുതെന്ന നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് പത്രസമ്മേളനം നടത്തിയ വി.എം സുധീരന് എതിരെ ഒളിയമ്പുമായി ഉമ്മന്‍ചാണ്ടി. പാര്‍ട്ടി പരസ്യപ്രസ്താവന വിലക്കിയ സ്ഥിതിക്ക് വിവാദങ്ങളില്‍ പ്രതികരിക്കാന്‍ താനില്ലെന്ന് അദ്ദേഹം പറഞ്ഞു. സുധീരന്റെ പരസ്യപ്രതികരണത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ആന്ധ്രയിലെ നേതാക്കളോടും പരസ്യപ്രസ്തവാനപദേശിച്ചിട്ടുണ്ടെന്നും
ഉമ്മന്‍ചാണ്ടി പറഞ്ഞു. രാഷ്ട്രീയകാര്യ സമിതില്‍ പങ്കെടുക്കാതിരുന്നതില്‍ ചില തെറ്റിദ്ധാരണകള്‍ പരന്നുവെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി യോഗങ്ങളില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. താന്‍ പങ്കെടുക്കണമെങ്കില്‍ യോഗം മാറ്റിവക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

SHARE