നീരജ് മാധവ് ബോളിവുഡിലേക്ക്…….

കൊച്ചി:ബോളിവുഡിലേക്ക് ചേക്കേറുന്നു. രാജ്കൃഷ്ണ എന്ന ബോളിവുഡ് സംവിധായകര്‍ ഒന്നിക്കുന്ന വെബ് ത്രില്ലറിലാണ് നീരജും ഒരു പ്രധാനവേഷത്തിലെത്തുന്നത്. മലയാളത്തില്‍ നിന്ന് ഈ നേട്ടം കൈവരിക്കുന്ന ആദ്യതാരം കൂടിയാണ് നീരജ്. മനോജ് വാജ്‌പേയ്, തബു എന്നീ ബോളിവുഡ് പ്രതിഭകള്‍ക്കൊപ്പമാകും നീരജ് ബോളിവുഡില്‍ അരങ്ങേുന്നത്. സെയ്ഫ് അലി ഖാന്‍ നായകനായി എത്തിയ ഗോവ ഗോവ ഗോണ്‍ ഒരുക്കിയതും രാജും കൃഷ്ണയും ചേര്‍ന്നാണ്.

ത്രില്ലര്‍ സ്വഭാവത്തിലുള്ള വെബ് സീരിസ് ആമസോണ്‍ പ്രൈമിലൂടെയാണ് പുറത്തിറങ്ങുന്നത്. സെയ്ഫ് അലിഖാന്‍, നവാസുദ്ദീന്‍ സിദ്ദിഖി, മാധവന്‍ തുടങ്ങിയ ബോളിവുഡ് താരങ്ങളും വെബ് സീരിസില്‍ അഭിനയിക്കുന്നുണ്ട്. നീരജ് തന്റെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular