നാലു വര്‍ഷം മുമ്പ് ബാംഗ്ലൂര്‍ ഡേയ്‌സ് ലൊക്കേഷനില്‍ ഫഹദ് പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ സത്യമായി!!! ഫഹദ് ഫാസിലിന് നന്ദി അറിയിച്ച് അഞ്ജലി

പൃഥ്വിരാജ്, നസ്രിയ, പാര്‍വ്വതി എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘കൂടെ’ ജൂലൈ 4ന് തീയേറ്ററുകളില്‍ എത്തുകയാണ്. നടന്‍ ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം അഭിനയ രംഗത്ത് നിന്ന് വിട്ടു നിന്ന നസ്രിയ നാല് വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചു വരുന്നു എന്നൊരു പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സിനിമയിലേക്ക് മടങ്ങി വന്ന നസ്രിയയെ ആശംസിച്ചു കൊണ്ട് ഫഹദ് ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍ പ്രേക്ഷകര്‍ വലിയ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ഫഹദിന്റെ വാക്കുകള്‍ക്ക് നന്ദി പറഞ്ഞ സംവിധായിക അഞ്ജലി മേനോന്‍ ബാംഗ്ലൂര്‍ ഡേയ്‌സ് ചിത്രീകരണത്തിനിടെ സംഭവിച്ച ഒരു കൗതുകകരമായ കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചു.

ഫഹദ് ഫാസില്‍ ‘കൂടെ’ യെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ വളരെ ഇഷ്ടപ്പെട്ടു, മാത്രമല്ല നാല് വര്‍ഷം മുന്‍പ് നടന്ന ഒരു സംഭവത്തെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു. ബാംഗ്ലൂര്‍ ഡേയ്‌സ് ചിത്രീകരണത്തിന്റെ അവസാന ദിവസം അവിടെ നിന്നും പിരിയുന്നതിനെക്കുറിച്ച് ഓര്‍ത്ത് ഞങ്ങള്‍ എല്ലാവരും കുറച്ചു സെന്റി ആയി. അത് കൊണ്ട് ഡിന്നറിന് ഒരുമിച്ച് കൂടാന്‍ തീരുമാനിച്ചു.

ഫഹദ്, നസ്രിയ, ദുല്‍ഖര്‍, അമാല്‍, നിവിന്‍, രിന്ന, ലിറ്റില്‍, പിന്നെ ഞാനും. ഡിന്നര്‍ സമയത്ത് ഫഹദ് നസ്രിയ വിവാഹം സംസാര വിഷയമായി. വിവാഹത്തിന് കഴിഞ്ഞാല്‍ നസ്രിയയുടെ സിനിമാ ജീവിതം അവസാനിക്കും എന്ന് ഒരു പൊതു ധാരണ സിനിമാ ഇന്‍ഡസ്ട്രിയില്‍ നില നില്‍ക്കുന്നതിനെക്കുറിച്ചും ഞങ്ങള്‍ സംസാരിച്ചു. അത് കേട്ട് ദേഷ്യം പിടിച്ച് ഫഹദ് എന്നോട് പറഞ്ഞു, അഞ്ജലീ, നിങ്ങളുടെ അടുത്ത സിനിമയില്‍ അവളെ കാസറ്റ് ചെയ്യൂ പ്ലീസ്, നസ്രിയ അഭിനയിക്കണം എന്ന് എനിക്ക് ആഗ്രഹമില്ല എന്ന് ആരാണ് കരുതുന്നത് എന്ന്.

പെട്ടന്ന് ഫഹദ് പറഞ്ഞ ആ വാക്കുകള്‍ എന്നെ അത്ഭുതപെടുത്തി. എന്നാല്‍ നാല് വര്‍ഷങ്ങള്‍ക്ക് ഇപ്പുറത്ത് ഫഹദ് പറഞ്ഞത് സത്യമാവുകയാണ്. ബാംഗ്ലൂര്‍ ഡേയ്‌സ് കഴിഞ്ഞു എന്റെ സിനിമയില്‍ നസ്രിയ അഭിനയിക്കുമ്പോള്‍ ഫഹദ് ഇടയ്ക്കിടെ ലൊക്കേഷനില്‍ വരുമായിരുന്നു, നസ്രിയ അഭിനയിക്കുന്നത് കാണാന്‍. അവരെക്കുറിച്ചോര്‍ത്തു വളരെ സന്തോഷം തോന്നുന്നു. ഫഹദിനോട് എനിക്ക് അപ്പോഴൊന്നും കാര്യമായി സംസാരിക്കാന്‍ പറ്റിയിരുന്നില്ല; ഷൂട്ടിംഗ് തിരക്കുകളിലായിരുന്നത് കൊണ്ട്. എനിക്ക് നിങ്ങളോട് ഇത്രയും പറയണം എന്നുണ്ട് ഫഹദ്, നസ്രിയ ഉയരങ്ങളിലേക്ക് പറക്കുന്നുണ്ടെങ്കില്‍ അവളുടെ ചിറകുകളുടെ ശക്തി നിങ്ങളാണ്. അതൊരു വലിയ കാര്യമാണ്. കൂടെയ്ക്ക് നല്‍കിയ ആശംസകള്‍ക്ക് നന്ദി. എന്നും സന്തോഷമായിരിക്കൂ ഫ ഫാ (ഫഹദ് ഫാസില്‍), ന ന (നസ്രിയ നസിം)!&

SHARE