മമ്മൂട്ടി ഇനി വൈഎസ്ആര്‍ !!

മമ്മൂട്ടി, ആന്ധ്രാ മുഖ്യമന്ത്രിയായിരുന്ന വൈഎസ് രാജശേഖര റെഡ്ഡിയുടെ വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം യാത്രയുടെ ചിത്രീകരണം ഈ മാസം 18ന് തുടങ്ങും. മമ്മൂട്ടി 20ന് ഷൂട്ടിങില്‍ പങ്കാളിയാകും. 20 വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടി ഒരു തെലുങ്കു ചിത്രത്തില്‍ അഭിനയിക്കുന്നത്.

1999 മുതല്‍ 2004 വരെയുള്ള വൈആസ്ആറിന്റെ രാഷ്ട്രീയ ജീവിതമാണ് സിനിമയുടെ പ്രമേയം. 2004 ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ച പദയാത്ര സിനിമയിലെ ഒരു അവിഭാജ്യഘടകമാണ്. പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് റിലീസ് ചെയ്യുന്നതിനായി യുദ്ധകാലടിസ്ഥാനത്തിലാണ് ഷൂട്ടിങിന്റെ ഷെഡ്യൂള്‍ നിശ്ചയിച്ചിരിക്കുന്നത്. ഈ മാസം 18ന് തുടങ്ങുന്ന ഷൂട്ടിങ്ങില്‍ മമ്മൂട്ടി പങ്കാളിയായകുക 20 മുതലാണ്. വൈഎസ്ആറിന്റെ വേഷവിധാനത്തില്‍ മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വന്‍ ബജറ്റില്‍ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മഹി വി രാഘവ് ആണ്. മറ്റ് താരങ്ങളെയൊന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. 70 എംഎം എന്റര്‍ടെയ്‌നറിന്റെ ബാനറില്‍ ശശി ദേവി റെഡ്ഡി, വിജയ് ചില്ല എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

SHARE