ഈദുല്‍ഫിത്തര്‍ പ്രമാണിച്ച് ഖത്തറില്‍ പൊതു അവധി പ്രഖ്യാപിച്ചു

ദോഹ: ഈദുല്‍ഫിത്തര്‍ പ്രമാണിച്ച് ഖത്തറില്‍ പൊതു അവധി പ്രഖ്യാപിച്ചു. ജൂണ്‍ 13 മുതല്‍ 23 വരെ സര്‍ക്കാര്‍ ഓഫീസുകള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്‌കൂളുകള്‍ എന്നിവയ്ക്ക് അമീരി ദിവാന്‍ അവധി പ്രഖ്യാപിച്ചു.

വാരാന്ത്യ അവധി ദിനങ്ങളടക്കം രാജ്യത്ത് 11 ദിവസത്തെ പൊതു അവധിയാണ് ലഭിക്കുക . സ്വകാര്യ സ്ഥാപന ഉടമകള്‍ തീരുമാനിക്കുന്നതിനനുസരിച്ചായിരിക്കും സ്വകാര്യ മേഖലയിലെ അവധി. ചില സ്ഥാപനങ്ങള്‍ അഞ്ച് ദിവസം വരെ അവധി നല്‍കുന്നുണ്ട്.

SHARE