ഭാര്യയെ നടുറോഡില്‍ വെട്ടിയശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തും,ഞെട്ടിക്കുന്ന സംഭവം എറണാകുളം ചേരാനെല്ലൂരില്‍

ചേരാനെല്ലൂര്‍: ഭാര്യയെ വെട്ടിയശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. എറണാകുളം ചേരാനെല്ലൂരിലാണ് സംഭവം. ഭാര്യ സന്ധ്യയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ എട്ടോടെയായിരുന്നു സംഭവം. മനോജും സന്ധ്യയും ഏറെ നാളായി അകന്നു കഴിയുകയായിരുന്നു. കോതമംഗലം സ്വദേശിയായ മനോജ് ഭാര്യയെ കൊല്ലുക എന്ന ഉദ്ദേശ്യത്തോടെ എറണാകുളത്ത് എത്തുകയായിരുന്നുവെന്നാണ് വിവരം. രാവിലെ കുട്ടിയെ സ്‌കൂളില്‍ കൊണ്ടുവിട്ടശേഷം അമ്മയ്ക്കൊപ്പം വരികയായിരുന്ന സന്ധ്യയെ ഒളിച്ചിരുന്ന മനോജ് ആക്രമിക്കുകയായിരുന്നു. സന്ധ്യയെ വെട്ടിയശേഷം തടയാനെത്തിയ അമ്മയെയും വെട്ടി. അതിനുശേഷം അവിടെനിന്നും ഓടി രക്ഷപ്പെട്ടു.

വെട്ടേറ്റ സന്ധ്യ റോഡില്‍ വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ സന്ധ്യയെയും അമ്മയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സന്ധ്യയുടെ മുഖത്തും കൈയ്ക്കും പരുക്കേറ്റിട്ടുണ്ട്. സന്ധ്യ മരിച്ചെന്നു കരുതിയ മനോജ് പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നു.

SHARE