പാര്‍ട്ടിയ്ക്കു വേണ്ടി വെള്ളം കോരിയിട്ടും തന്നെ തഴഞ്ഞു, .പാര്‍ട്ടിയുടെ ഭാരം മൂന്നുപേരും കൂടി താങ്ങി പിടലി ഒടിക്കരുതെന്ന വിമര്‍ശനവുമായി ഉണ്ണിത്താന്‍

തിരുവനന്തപുരം: കെ.പി.സി.സി നേതൃയോഗത്തില്‍ ആഞ്ഞടിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍. പാര്‍ട്ടിക്കുവേണ്ടി വെള്ളം കോരിയിട്ടും തന്നെ തഴഞ്ഞെന്നും സ്വന്തം നാട്ടില്‍ ഒരു സീറ്റ് ചോദിച്ചിട്ട് തന്നില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ തുറന്നടിച്ചു.പാര്‍ട്ടിയുടെ ഭാരം മൂന്നുപേരും കൂടി താങ്ങി പിടലി ഒടിക്കരുതെന്നും ചെങ്ങന്നൂരിലും നേതാക്കള്‍ക്ക് ഗ്രൂപ്പ് താല്‍പര്യമാണെന്നും എന്‍.എസ്.എസ് പുറത്താക്കിയ ആളെയാണ് ചെങ്ങന്നൂരില്‍ ഇലക്ഷന്‍ കമ്മിറ്റി കണ്‍വീനറാക്കിയതെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

തളര്‍ന്ന് കിടന്നവരെപ്പോലും കെ.പി.സി.സി അംഗമാക്കിയപ്പോഴും ചിലര്‍ തന്നെ തഴഞ്ഞതായും യോഗത്തില്‍ ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി.അതേസമയം, ഉണ്ണിത്താനെ വക്താവായി തെരഞ്ഞെടുത്തത് ശരിയായില്ലെന്ന് ഹസന്‍ പറഞ്ഞപ്പോള്‍ തന്നെ വക്താവാക്കിയത് ഹസനല്ല, ഹൈക്കമാന്‍ഡാണെന്ന് ഉണ്ണിത്താന്‍ തിരിച്ചടിച്ചു.

SHARE