ഒരു പാലം വേണമെന്ന് രാജഗോപാല്‍, അതിനവിടെ പുഴയില്ലല്ലോയെന്ന് മുഖ്യമന്ത്രി, എന്നാല്‍ ഒരു പുഴ അനുവദിച്ചുകൂടെയെന്ന് രാജഗോപാലിന്റെ മറുചോദ്യം; ഒ. രാജഗോപാലിനെ ട്രോളി സോഷ്യല്‍ മീഡിയ

നിയമസഭയില്‍ വീണ്ടും മണ്ടന്‍ ചോദ്യവുമായെത്തിയ ബിജെപിയുടെ ഏക എംഎല്‍എ ഒ രാജഗോപാലിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍മഴ. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നേമം മണ്ഡലത്തില്‍ സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട് പുതുതായി നടപ്പിലാക്കിയ പദ്ധതികള്‍ എന്തൊക്കെയാണ് എന്നതായിരുന്നു ചോദ്യം. ഇതിന് സര്‍ക്കാര്‍ നല്‍കിയ ഉത്തരം ഇതായിരുന്നു.

ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നേമം നിയോജക മണ്ഡലത്തില്‍ സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട് പ്രപ്പോസലുകള്‍ ഒന്നും ലഭിച്ചിട്ടില്ല. ആയതിനാല്‍ പുതുതായി പദ്ധതികളൊന്നും നടപ്പിലാക്കിയിട്ടില്ല. മന്ത്രി എസി മൊയ്തീനാണ് ഒ രാജഗോപാലിന് മറുപടി നല്‍കിയത്. ഇന്നലെയും രാജഗോപാല്‍ മണ്ടന്‍ ചോദ്യം ചോദിച്ചിരുന്നു.

ഒ രാജഗോപാല്‍ മന്ത്രിമാരുടെ മറുപടിയില്‍ പരിഹാസ കഥാപത്രമാകുന്നത് ആദ്യസംഭവമല്ല. നേരെത്ത സഹകരണ മേഖലയെ സംബന്ധിച്ചും ലാവ്‌ലിനെ പറ്റിയും ന്യൂനപക്ഷ വിധവകളെ പറ്റിയും ചോദ്യങ്ങള്‍ ചോദിച്ചായിരുന്നു രാജഗോപാല്‍ വെട്ടിലായത്.

SHARE