മലയാളികളെ ഞെട്ടിച്ച് അര്‍ജന്റീനിയന്‍ ഇതിഹാസം ലയണല്‍ മെസി!!!

മലപ്പുറം: ലോകമെമ്പടും ആരാധകരുള്ള താരമാണ് അര്‍ജന്റീനിയന്‍ ഇതിഹാസം ലയണല്‍ മെസി. കേരളത്തില്‍ അദ്ദേഹത്തെ നെഞ്ചോട് ചേര്‍ക്കുന്ന നിരവധിപേരാണ് ഉള്ളത്. ബ്രസീല്‍ ആരാധകരുടെ ഹൃദയത്തില്‍ പോലും ഇടം നേടാന്‍ മെസിക്ക് കഴിഞ്ഞിട്ടുണ്ടെന്നതാണ് മറ്റൊരു അത്ഭുതം. ഇപ്പോള്‍ മലയാളക്കരയെ മൊത്തത്തില്‍ ഞെട്ടിച്ചിരിക്കുകയാണ് താരം. അര്‍ജന്റീന കപ്പടിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്ന ആരാധകരെ ഉള്‍പ്പെടുത്തി ഒരു വീഡിയോ തയ്യാറാക്കിയിരിക്കുകയാണ് താരം.

മലയാളികളായ ആരാധകരെയും ഉള്‍പ്പെടുത്തിയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. മലപ്പുറം എടവണ്ണ സ്വദേശികളായ അറയ്ക്കല്‍ ഷജീഹ്, ഹാസിഫ് എടപ്പാള്‍, ഷബീബ് മൊറയൂര്‍, ഷരീഫ് ഫറോഖ്, ആദിഷ് എന്നിവരാണ് അര്‍ജന്റീനയ്ക്ക് ജയ് വിളിക്കുന്ന വീഡിയോയിലുള്ളത്.

22 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ മെസി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്. അധികം വൈകാതെ തന്നെ വീഡിയോ ആരാധക ഹൃദയങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു.

SHARE