ശിഷ്യയെ പീഡിപ്പിച്ച കേസില്‍ ആള്‍ ദൈവം ദാതി മഹാരാജ് അറസ്റ്റില്‍

ന്യൂഡല്‍ഹി: ആള്‍ദൈവം ദാതി മഹാരാജിനെ പീഡനക്കേസില്‍ പോലീസ് അറസ്റ്റുചെയ്തു. ശിഷ്യയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഫത്തേപുര്‍ ബേരിയില്‍ നിന്നാണ് അറസ്റ്റുചെയ്തത്.

രണ്ടുവര്‍ഷംമുമ്പ് ഛത്തര്‍പുരിലെ ശനിധാമില്‍വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പേടികൊണ്ടാണ് ഇതുവരെ പരാതിപ്പെടാതിരുന്നത്. ആശ്രമത്തിലെ ഒട്ടേറെ പെണ്‍കുട്ടികള്‍ക്കുനേരെ ഇയാള്‍ ലൈംഗികാതിക്രമം നടത്തിയിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തി.

നേരത്തേയും ഇയാള്‍ക്കെതിരേ സമാനമായ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ടെലിവിഷനില്‍ ആധ്യാത്മിക പരിപാടികള്‍ അവതരിപ്പിക്കുന്ന ദാതി മഹാരാജിന് ഡല്‍ഹിയിലും ഉത്തരേന്ത്യയിലും ഒട്ടേറെ അനുയായികളുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമം 376, 377, 354, 34 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. കേസന്വേഷണം ഡിസ്ട്രിക്ട് ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിന് കൈമാറി.

SHARE