യോയോ വില്ലനായി; മുഹമ്മദ് ഷമി ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്ത്

അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തില്‍ പങ്കെടുക്കാന്‍ പോകുന്ന ഇന്ത്യ ടീമില്‍ നിന്നും പേസര്‍ മുഹമ്മദ് ഷമി പുറത്ത്. കായികക്ഷമത തെളിക്കുന്നതിനുളള യോയോ ടെസ്റ്റില്‍ പരാജയപ്പെട്ടതാണ് ഷമിയെ ടീമില്‍ നിന്നും ഒഴിവാക്കാനുള്ള കാരണം. ഇക്കാര്യം ബിസിസിഐ സെലക്ഷന്‍ കമ്മിറ്റിയാണ് അറിയിച്ചത്.

ഷമിക്കു പകരമായി പുതുമുഖ താരം നവദീപ് സെയ്‌നിയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബംഗളൂരു നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലാണ് കായികക്ഷമത തെളിക്കുന്നതിനുളള യോയോ ടെസ്റ്റ് നടക്കുന്നത്.

ഷമിയെ ഒഴിവാക്കിയതോടെ പേസ് ബൗളര്‍മാരായ മുഹമ്മദ് സിറാജ്, രജ്‌നീഷ് ഗുര്‍ബാനി എന്നിവരോട് ടീമിന്റെ പരിശീലന സംഘത്തിന്റെ കൂടെ ചേരാന്‍ ബിസിസിഐ നിര്‍ദേശിച്ചിട്ടുണ്ട്. അടുത്ത മാസം 14 ന് ബെംഗളൂരുവിലാണ് ടെസ്റ്റ് നടക്കുന്നത്.

SHARE