ഒരു വര്‍ഷമായി ക്ലിനിക്കില്‍ യുവതിയെ പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന ഡോക്റ്റര്‍ കുടുങ്ങി

ഒരുവര്‍ഷമായി യുവതിയെ പീഡിപ്പിച്ചുകൊണ്ടിരുന്ന ഡോക്റ്റര്‍ ഒടുവില്‍ കുടുങ്ങി. ഡോക്റ്ററെ കാണാനെത്തിയ യുവതിയെ തന്റെ ക്ലിനിക്കില്‍ വച്ച് നിരവധി തവണ പീഡിപ്പിച്ച ഡോക്റ്ററെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ മിര്‍നാപുരിലാണ് ഈ ക്ലിനിക്. ഡോക്ടര്‍ യുവതിയെ ഒരു വര്‍ഷമായി ലൈംഗീകമായി പീഡിപ്പിച്ചുവരുകയായിരുന്നു. ഒരുതരത്തിലും ഒഴിവാക്കാന്‍ വയ്യാതായതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. പീഡനരംഗങ്ങള്‍ പകര്‍ത്തുകയും ഇതുകാട്ടി ഭീഷണിപ്പെടുത്തിയുമായിരുന്നു ഡോക്ടറുടെ പീഠനം പലതവണ ഒഴിഞ്ഞുമാറാന്‍ നോക്കി എന്നാല്‍ ദൃശ്യങ്ങള്‍ കാണിച്ച് ഭയപ്പെടുത്തുകയായിരുന്നു.

ക്ലിനിക്കില്‍ ചികിത്സയ്ക്കു എത്തിയപ്പോഴായിരുന്നു ഡോക്ടര്‍ ആദ്യം പീഡിപ്പിച്ചത്. പീഡന ദൃശ്യം പകര്‍ത്തുകയും ഇതുകാട്ടി ഭീഷണിപ്പെടുത്തി വീണ്ടും വഴങ്ങാന്‍ പ്രേരിപ്പിച്ചതായും യുവതി പരാതിയില്‍ പറയുന്നു. സാമൂഹിക മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.
യുവതിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. മുസഫര്‍നഗറില്‍ ക്ലിനിക്കില്‍ പരിശോധനക്കെത്തിയ 11കാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ കഴിഞ്ഞദിവസം മറ്റൊരു ഡോക്റ്റര്‍ പിടിയിലായിരുന്നു.

SHARE