കോടിയേരിക്ക് ജോസ് കെ. മാണിയുടെ മറുപടി

തിരുവനന്തപുരം: ഒരു തെരഞ്ഞെടുപ്പിനേയും കേരള കോണ്‍ഗ്രസ് ഭയപ്പെടുന്നില്ലെന്ന് ജോസ് കെ.മാണി. പൊതുതെരഞ്ഞെടുപ്പ് അടുത്തതിനാല്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരില്ലെന്നും ജോസ് കെ.മാണി പറഞ്ഞു. ശക്തമായ പോരാട്ടത്തിലൂടെ ഇടതുമുന്നണിയില്‍ നിന്ന് കോട്ടയം സീറ്റ് തിരിച്ചുപിടിച്ച ചരിത്രമാണ് തനിക്കുള്ളതെന്നും ജോസ് കെ.മാണി വിശദമാക്കി.

എതിര്‍പ്പ് ഉന്നയിക്കുന്ന നേതാക്കളുടെ വികാരം മാനിക്കുന്നുവെന്ന് ജോസ് കെ മാണി. കോട്ടയത്തെ ജനങ്ങളെ കൈവിട്ടിട്ട് അല്ല പോകുന്നതെന്നും വിജയിച്ചു തെളിയിച്ച ആളാണ് താനെന്നും ജോസ് കെ മാണി പറഞ്ഞു.

നേരത്തെ ജോസ് കെ മാണിക്ക് എതിരായി രൂക്ഷമായ വിമര്‍ശനമാണ് കോടിയേരി ബാലകൃഷ്ണന്‍ നടത്തിയത്. ജോസ് കെ മാണി രാജി വച്ച സ്ഥിതിക്ക് കോട്ടയത്ത് ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ കേരള കോണ്‍ഗ്രസ് തയ്യാറുണ്ടോയെന്ന് കോടിയേരി വെല്ലുവിളിച്ചിരുന്നു.
പിന്നില്‍ കുത്തിയതിന്റെ വേദന മറന്നാണോ മാണി യുഡിഎഫിലേക്കു മടങ്ങിയതെന്നും കോടിയേരി ചോദിച്ചു. കോണ്‍ഗ്രസിനെ നയിക്കുന്നത് മുസ്‌ലിം ലീഗാണ്. ഇങ്ങനെ പോയാല്‍ കോണ്‍ഗ്രസ് തകരും.

ഒരു വര്‍ഷത്തേക്ക് കോട്ടയത്ത് എംപി ഇല്ലാത്ത സ്ഥിതിയാണ് വരാന്‍പോകുന്നത്. ഇതോടെ ഏഴു കോടി രൂപയുടെ ആസ്തി വികസന ഫണ്ട് കോട്ടയത്തിന് നഷ്ടപ്പെടും. ഇത് കോട്ടയത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇത് ഒഴിവാക്കാന്‍ കോട്ടയത്ത് ഉപതിരഞ്ഞെടുപ്പു നടത്തുകയാണ് വേണ്ടത്. കേരളാ കോണ്‍ഗ്രസ് ഇതിന് തയ്യാറുണ്ടോയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസില്‍ നടക്കുന്നത് സ്ഥാനമാനങ്ങള്‍ക്കുവേണ്ടിയുള്ള കലഹമാണ്. അതില്‍ ഇടപെടാന്‍ താല്‍പര്യമില്ലാത്തതിനാലാണ് രാജ്യസഭയിലേക്ക് മൂന്നാമതൊരു സ്ഥാനാര്‍ഥിയെ നിര്‍ത്താത്തതെന്നും കോടിയേരി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular